ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണം, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക; ജമ്മു കശ്മീർ യൂത്ത് ഫെഡറേഷൻ

ശ്രീനഗർ : ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ജമ്മു കശ്മീർ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ (ജെകെഡിവൈഎഫ്). ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏകദിന സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.
നാഷണൽ കോൺഫറൻസ് തിങ്കളാഴ്ച ഡൽഹിയിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി നടന്ന സമ്മേളനത്തിൽ ഏകദേശം 500 ഓളം പ്രതിനിധികൾ പങ്കെടുത്തു. സംസ്ഥാനത്തിന് പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നത് ജമ്മു കശ്മീരിലെ ജനങ്ങളുടെ കൂടി ആവശ്യമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹിമാങ് രാജ് ഭട്ടാചാര്യ പറഞ്ഞു.
സമ്മേളനത്തിൽ നാല് വിഷയങ്ങളടങ്ങിയ പ്രമേയമാണ് പാസാക്കിയതെന്നും സംസ്ഥാന പദവി പുനഃസ്ഥാപിക്കലാണ് അതിൽ പ്രധാന ആവശ്യമെന്നും ഹിമാങ് രാജ് ഭട്ടാചാര്യ വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിൽ വികസനം വരുമെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തെ ഹിമാങ് രാജ് ഭട്ടാചാര്യ തള്ളി. നിലവിലുള്ള വികസന പ്രവർത്തനങ്ങൾ ഭൂരിഭാഗവും 2019 ന് മുമ്പ് നടന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ തടവുകാരുടെ കേസുകൾ പുനഃപരിശോധിച്ച് മോചനം ഉറപ്പാക്കണമെന്നും സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 'ജനാധിപത്യപരമായി പ്രവർത്തിക്കുന്നവരെ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ജയിലിലടയ്ക്കരുത്. അവരെ ഉടൻ മോചിപ്പിക്കണം. തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ കേന്ദ്ര സർക്കാർ നിലവിൽ പുറത്തുവിടുന്നില്ല. സർക്കാർ വകുപ്പുകളിൽ 50,000 ത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും തൊഴിലില്ലാത്ത യുവാക്കൾക്ക് അലവൻസ് നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും' ഹിമാങ് രാജ് ഭട്ടാചാര്യ പറഞ്ഞു.
യുവാക്കൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും സമ്മേളനത്തിൽ തീരുമാനിച്ചു. വിഷയങ്ങളെല്ലാം പാർലമെന്റിൽ ഉന്നയിക്കുമെന്നും സെപ്റ്റംബർ 15-ന് നടക്കാനിരിക്കുന്ന ഡിവൈഎഫ്ഐ പരിപാടിയിൽ ചർച്ച ചെയ്യുമെന്നും ഭട്ടാചാര്യ പറഞ്ഞു. സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിലും ജെകെഡിവൈഎഫ് നേതാക്കൾ പങ്കെടുക്കു










0 comments