print edition 20 വിമത തൃണമൂൽ എംപിമാർക്ക് നോട്ടീസ് നൽകിയെന്ന് സ്‌പീക്കർ


സ്വന്തം ലേഖകൻ
Published on Aug 26, 2026, 01:30 AM | 1 min read
ന്യൂഡൽഹി: 20 തൃണമൂൽ വിമത എംപിമാർക്ക് കൂറുമാറ്റ നിരോധന നിയമപ്രകാര നോട്ടീസ് നൽകിയെന്ന് സുപ്രീംകോടതിയിൽ ലോക്‌സഭ സ്‌പീക്കർ ഓം ബിർള അറിയിച്ചു. സ്‌പീക്കർ നടപടി വൈകിപ്പിക്കുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിനെ സ്‌പീക്കർ ഇക്കാര്യം അറിയിച്ചത്. നോട്ടീസ് അയക്കുന്നതല്ല പ്രശ്‌നമെന്നും സയബന്ധിതമായി നടപടികൾ പൂർത്തിയാക്കുന്നതാണ് പ്രശ്‌നമെന്നും ബെഞ്ച് പ്രതികരിച്ചു. തുടർന്ന് 20 വിമതർക്കും കോടതി നോട്ടീസയച്ചു.
സ്‌പീക്കർക്ക് നോട്ടീസ് നൽകരുതെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർഥന മാനിച്ച് നോട്ടീസയച്ചില്ല. ഭരണഘടനാപദവിയായ സ്‌പീക്കർക്കെതിരെ ഉത്തരവ് പാസാക്കുന്നില്ലെന്നും സമയബന്ധിതമായി എല്ലാം നടപ്പാകുന്നുവെന്ന് ഉറപ്പാക്കുക്കണമെന്നും അത് സുപ്രധാനമാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. സ്‌പീക്കർക്കും നോട്ടീസ് അയക്കണമെന്ന് അഭിഷേകിനായി ഹാജരായ കല്യാൺ ബന്ധോപാധ്യായ
വാദിച്ചിരുന്നു. ത്രിപുരയിൽ പ്രവർത്തിക്കുന്ന നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ(എൻസിപിഐ)യിൽ ചേർന്ന 20 എംപിമാരെ അയോഗ്യരാക്കണമെന്ന് സ്‌പീക്കറോട് തൃണമൂൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവാദം നൽകി സ്‌പീക്കർ അയോഗ്യതാനടപടി വൈകിപ്പിക്കുകയാണ്.










0 comments