യോഗി ആദിത്യനാഥിനെ പുകഴ്ത്തിയ എംഎൽഎയെ സമാജ്‍വാദി പാർടി പുറത്താക്കി

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയ എംഎൽഎയെ സമാജ്‍വാദി പാർടി (എസ്പി) പുറത്താക്കി. മുൻ സമാജ്‍വാദി എംപിയും അഞ്ചു തവണ എംഎൽഎയുമായിരുന്ന ആതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയതിൽ മുഖ്യമന്ത്രി ആദിത്യനാഥിന് നന്ദി പറഞ്ഞ എംഎൽഎ പൂജ പാലിനെയാണ് പാർടി പുറത്താക്കിയത്. യുപി നിയമസഭയിലെ വിഷൻ ഡോക്യുമെന്റ് 2047 നെ കുറിച്ചുള്ള മാരത്തോൺ ചർച്ചയിലാണ് എംഎൽഎയുടെ പരാമർശനം.
പൂജ പാലിന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസിന്‍റെ സഹായത്തോടെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനെയാണ് എംഎൽഎ പ്രശംസിച്ചത്. മുൻ ബിഎസ്പി നേതാവും പൂജ പാലിന്റെ ഭർത്താവുമായ രാജു പാലിനെ 2005ൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആതിഖ് അഹമ്മദിനെയാണ് പൊലീസിനെ നോക്കുകുത്തിയാക്കി ആക്രമികൾ കൊലപ്പെടുത്തിയത്.
2023 ലാണ് രാജ്യത്തെ നടക്കിയ ആതിഖ് അഹമ്മദിന്റെ കൊലപാതകം നടക്കുന്നത്. സായുധപൊലീസ് കാവൽ നിൽക്കെ ആതിഖ് അഹമ്മദിനെയും സഹോദരനെയും ജയ് ശ്രീറാം മുഴക്കി ഒരു സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. ആതിഖിന്റെ മകൻ അസദ്, ഡ്രൈവർ അർബാസ്, ഉസ്മാൻ, ഗുലാം എന്നിവരെയും യുപി പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു.









0 comments