കൊൽക്കത്ത കൂട്ടബലാത്സം​ഗം: പ്രതികളെ കോളേജിലെത്തിച്ചു, കുറ്റകൃത്യം പുനരാവിഷ്കരിച്ചു‌

South Kolkata Law College
വെബ് ഡെസ്ക്

Published on Jul 04, 2025, 11:47 AM | 1 min read

കൊൽക്കത്ത: കൊൽക്കത്ത കൂട്ടബലാത്സം​ഗക്കേസിൽ പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം പുനരാവിഷ്കരിച്ചായിരുന്നു തെളിവെടുപ്പ്. വെള്ളി പുലർച്ചെ നാല് മണിക്കാണ് പ്രതികളെ കോളേജിലെത്തിച്ചത്. നാല് മണിക്കൂറോളം തെളിവെടുപ്പ് നടപടികൾ നീണ്ടു.


ജൂൺ 25നാണ് ദക്ഷിണ കൊൽക്കത്തയിലെ ലോ കോളേജിൽ വിദ്യാർഥിനിയായ ഇരുപത്തിനാലുകാരി കൂട്ടബലാത്സം​ഗത്തിനിരയായത്. സംഭവത്തിൽ തൃണമൂൽ വിദ്യാർഥി നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിലായി. കോളേജിലെ സെക്യൂരിറ്റി ഗാർഡ് ഉപയോഗിച്ചിരുന്ന മുറിയിലാണ് ക്രൂരബലാത്സംഗം നടന്നത്. യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതായും യുവതിയെ ഭീഷണിപ്പെടുത്തിയതായും മുഖ്യപ്രതിയായ തൃണമൂൽ വിദ്യാർഥി നേതാവ് മനോജിത് മിശ്ര പൊലീസിൽ മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

Home