ad
Deshabhimani

സൗരവ് ഗാം​ഗുലിക്കും ഭാര്യയ്ക്കും തുടർച്ചയായി വധഭീഷണി; അന്വേഷണം

Sourav Ganguly.jpg
വെബ് ഡെസ്ക്

Published on Aug 11, 2026, 09:11 AM | 1 min read

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ​ഗാം​ഗുലിക്കും കുടുംബത്തിനുമെതിരായ വധഭീഷണി കത്തിൽ അന്വേഷണം ആരംഭിച്ചു. ആറുമാസമായി തനിക്കും ഭാര്യയ്ക്കുമെതിരെ വധഭീഷണി കത്തുകൾ ലഭിച്ചുവരികയാണെന്ന ​ഗാം​ഗുലിയുടെ പരാതിയിലാണ് നടപടി. ബിസിസിഐ മുൻ പ്രസിഡന്റുമായ താരം നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ്.


വധഭീഷണി കത്തുകൾ ആദ്യ ഘട്ടത്തിൽ ​ഗൗരവമായി എടുത്തിരുന്നില്ല. തിങ്കളാഴ്ച ഓഫീസിലേക്ക് രണ്ട് ഭീഷണി കത്തുകൾ കൂടി ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം ദ​ക്ഷിണ കൊൽക്കത്തയിലെ താക്കൂർപുകുർ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നൽകിയത്. ​ ഗാംഗുലിയെയും ഭാര്യയെയും വധിക്കുമെന്നും കുടുംബത്തിൽ ഉള്ളവരെയും സുഹൃത്തുകളെയും ഉപദ്രവിക്കുമെന്നുമായിരുന്നു ഭീഷണി.


സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊറിയർ സർവീസ് നടത്തുന്നവരെ കേന്ദ്രീകരിച്ച് കത്തയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home