ad
Deshabhimani

സോണിയ ​ഗാന്ധിയുടെ ആരോ​ഗ്യനില തൃപ്തികരം

sonia gandhi
വെബ് ഡെസ്ക്

Published on Mar 25, 2026, 04:01 PM | 1 min read

ന്യൂഡൽഹി: ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നില തൃപ്തികരം. ചൊവ്വാഴ്ച രാത്രി 10.22ഓടെയാണ് അവരെ ആശുപത്രിയിൽ എത്തിച്ചത്. ആമാശയത്തിലും മൂത്രനാളത്തിലും ഉണ്ടായ അണുബാധയെത്തുടർന്നാണ് ചികിത്സ തേടിയത്.


നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സോണിയ ഗാന്ധി നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി. പ്രത്യേക മെഡിക്കൽ സംഘം അവരുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അണുബാധയുടെ വ്യാപ്തി പരിശോധിക്കുന്നതിനായി കൂടുതൽ വൈദ്യപരിശോധനകൾ നടത്തുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


നേരത്തെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിവരികയാണെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും മെഡിക്കൽ സംഘം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home