ad
Deshabhimani

20ന്‌ 'പാറ്റ'കളുടെ പാർലമെന്റ്‌ മാർച്ച്‌; നിരാഹാരസമരം 12 ദിവസം പിന്നിട്ടു

CJP Jantar Mantar Protest
വെബ് ഡെസ്ക്

Published on Jul 10, 2026, 09:58 AM | 1 min read

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്‌ പാർലമെന്റിലേക്ക്‌ മാർച്ച്‌ നടത്താൻ കോക്രോച്ച്‌ ജനതാ പാർടി. ഡൽഹി ജന്തർമന്തറിലെ സിജെപി സമരം ഒരു മാസം പിന്നിടുന്ന ജൂലൈ ഇരുപതിനാണ്‌ മാർച്ച്‌. 12 ദിവസമായി നിരാഹാരമിരിക്കുന്ന സോനം വാങ്‌ചുക്കും പങ്കെടുക്കും. പാർലമെന്റിന്റെ കാലവർഷ സമ്മേളനം ജൂലൈ 20നാണ്‌ ആരംഭിക്കുന്നത്‌.


കനത്ത മഴ അതിജീവിച്ചാണ്‌ ഡൽഹിയിൽ സിജെപി സമരം തുടരുന്നത്‌. എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളും സമരത്തിലുണ്ട്‌. നിരാഹാരമിരിക്കുന്ന സോനം വാങ്‌ചുക്കിന്റെയും വിദ്യാർഥികളുടേയും ആരോഗ്യനില വഷളായിട്ടും ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.


മുഖ്യപ്രതിപക്ഷമായ കോൺഗ്രസും സങ്കുചിത രാഷ്‌ട്രീയ താൽപര്യങ്ങൾ മുൻനിർത്തി സമരത്തെ അവഗണിക്കുകയാണ്‌. സിപിഐ എം മുതിർന്ന നേതാക്കളായ ബൃന്ദ കാരാട്ട്‌, സുഭാഷിണി അലി എന്നിവർ സോനം വാങ്‌ചുക്കിനെയും അഭിജീത്‌ ദീപ്‌കെയെയും സന്ദർ
ശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home