ലോകകപ്പിൽ 'വൈക്കിംഗ് റോ' തരംഗം; ഇന്ത്യയിലെ നോർവീജിയൻ എംബസിയിലും ആവേശം

ന്യൂഡൽഹിയിലെ നോർവീജിയൻ അംബാസഡർ മെയ് എലിൻ സ്റ്റെനർ | Photo Credit:ANI
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച നോർവേയുടെ 'വൈക്കിംഗ് റോ' ആഘോഷം ഇന്ത്യയിലും തരംഗമാകുന്നു.
ന്യൂഡൽഹിയിലെ നോർവീജിയൻ എംബസിയിൽ അംബാസഡർ മെയ്-എലിൻ സ്റ്റെനറിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ ഉദ്യോഗസ്ഥരും ആരാധകരും പങ്കുചേർന്നു.
ടീമിന്റെ വിജയങ്ങൾക്ക് ശേഷം താരങ്ങൾ ആരാധകർക്കൊപ്പം നടത്തുന്ന ഈ ആഘോഷം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രീക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ 2-1ന് അട്ടിമറിച്ചാണ് നോർവേ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾവേട്ടക്കാരൻ ഏർലിംഗ് ഹാലൻഡിന്റെ മികവിലാണ് ടീമിന്റെ മുന്നേറ്റം.
ടൂർണമെന്റിൽ ഏഴ് ഗോളുകൾ അടിച്ചുകൂട്ടിയ ഹാലൻഡ് ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ലയണൽ മെസ്സിക്കൊപ്പമാണ്. ജൂലൈ 12-ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടാണ് നോർവേയുടെ എതിരാളികൾ. ഇംഗ്ലണ്ടിനെതിരായ പോരാട്ടം ഹാലൻഡും ഹാരി കെയ്നും തമ്മിലുള്ള വാശിയേറിയ ഗോൾവേട്ടയ്ക്ക് കൂടി സാക്ഷ്യം വഹിക്കും.











0 comments