ad
Deshabhimani

വീണ്ടും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച് 'കല്യാണി'; ശ്രേയ ഘോഷാലിന്റെ റീമിക്സ് വേർഷൻ തരംഗം

Courtesy: MVR

വെബ് ഡെസ്ക്

Published on Jul 10, 2026, 11:10 AM | 1 min read

സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ മിനിറ്റുകൾക്കകം മാറിമറിയാറുണ്ടെങ്കിലും ആസ്വാദകരുടെ പ്ലേലിസ്റ്റുകളെ ഇപ്പോഴും അടക്കിഭരിക്കുന്നത് 'കല്യാണി'യാണ്. മാസങ്ങൾക്ക് മുമ്പ് ഇന്റർനെറ്റിൽ വലിയ തരംഗം സൃഷ്ടിച്ച അതേ കല്യാണി തന്നെ! എന്നാൽ ഇത്തവണ ഒരു പുത്തൻ മേക്കോവറിലാണ് കല്യാണിയുടെ വരവ്. ശ്രേയാ ഘോഷാലിന്റെ ശബ്ദത്തിൽ റീമിക്സ് ചെയ്ത പുതിയ പതിപ്പ് പ്രേക്ഷകരുടെ മനസ്സ് വീണ്ടും കീഴടക്കിക്കഴിഞ്ഞു. നടി സാനിയ അയ്യപ്പൻ കല്യാണിയായി തിളങ്ങിയ ഈ മ്യൂസിക് വീഡിയോ ഇതിനകം യൂട്യൂബിൽ മാത്രം 12 മില്യണിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.


ഇൻസ്റ്റാഗ്രാം റീൽസിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കല്യാണി തരംഗം ഒട്ടും കുറഞ്ഞിട്ടില്ല. പാട്ടിന്റെ പ്രശസ്തി ഇപ്പോൾ അതിർത്തികളും കടന്നിരിക്കുകയാണ്; പ്രശസ്ത അമേരിക്കൻ റാപ്പറും ഗായകനുമായ സ്നൂപ് ഡോഗ് വരെ ഈ ഗാനത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ കല്യാണിയുടെ ലെവൽ തന്നെ മാറി. അർജുൻ സുനിൽ (ARJN), കിരൺ ദാസ് (KDS), വിഷ്ണു വി (FIFTY4), റോൺ വിനോദ് (RONN) എന്നിവരടങ്ങിയ യുവസംഘമാണ് 'കല്യാണി' എന്ന ഇൻഡി ട്രാക്കിന് പിന്നിൽ.



'മണി വേഴ്‌സ് റെക്കോർഡ്‌സ്' (MVR) ലേബലിൽ പുറത്തിറങ്ങിയ ആദ്യ​ഗാനത്തിന് ഏകദേശം 42 മില്യൺ കാഴ്ചക്കാരുണ്ട്. സ്പോട്ടിഫൈ (Spotify) വൈറൽ 50 - ഗ്ലോബൽ ലിസ്റ്റിൽ ഇടംപിടിച്ച ആദ്യത്തെയും ഒരേയൊരു മലയാളം ഇൻഡി ട്രാക്കാണ് 'കല്യാണി'. പുതിയ റീമിക്സിൽ ശ്രേയ ഘോഷാൽ മലയാളം, ഹിന്ദി വരികൾ ആലപിച്ചിട്ടുണ്ട്. മലയാളം വേർഷൻ വരികൾ FIFTY4ഉം ഹിന്ദി വേർഷൻ പുൽകിത് സിങ്ങുമാണ് രചിച്ചിരിക്കുന്നത്.


മൂന്ന് വർഷം മുമ്പ് 'കല്യാണി' എന്ന പേരിനോടുള്ള ഇഷ്ടം കൊണ്ട് FIFTY4 ആണ് ഈ പാട്ടെഴുതിയത്. കാനഡയിൽ വെച്ച് പഠനകാലത്ത് പരിചയപ്പെട്ട അർജുനും കിരണും ചേർന്നാണ് MVR എന്ന ലേബൽ തുടങ്ങിയത്. ഇൻഡി സംഗീതത്തിന് വലിയ മാർക്കറ്റ് ഇല്ലാതിരുന്ന 2021 മുതൽ ഇവർ 24 ട്രാക്കുകൾ പുറത്തിറക്കിയിട്ടുണ്ട്. നേരാ, ശെരിയ, കല്യാണി തുടങ്ങിയ ​ഗാനങ്ങൾ ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിൽതന്നെയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home