ad
Deshabhimani

സോളാർ ഉപയോക്താക്കളുടെ ക്യാഷ് ഡെപ്പോസിറ്റ്: പുതിയ നോട്ടീസുകൾ നൽകാൻ കെഎസ്‌ഇബി

Solar Panel
വെബ് ഡെസ്ക്

Published on Jul 10, 2026, 10:41 AM | 1 min read

തിരുവനന്തപുരം: സോളാർ ഉപയോക്താക്കൾക്ക് നൽകിയ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് (എസിഡി) നോട്ടീസുകൾ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി. വൈദ്യുതി റെഗുലേറ്ററി കമീഷന്റെ ഉത്തരവനുസരിച്ച്‌ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി പ്രതിമാസ ഉപയോഗം കണക്കാക്കി പുതിയ സെക്യൂരിറ്റി ഡെപ്പോസിറ്റ് നിശ്ചയിക്കും.


നിലവിൽ നോട്ടീസ് ലഭിച്ചവർക്ക് കണക്കുകൾ തിരുത്തി പുതിയ നോട്ടീസ് നൽകും. അതുവരെ തുക അടയ്ക്കാത്തതിന്റെ പേരിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു.


ഇതിനകം തുക അടച്ചവർക്ക് അത് തിരികെ നൽകുകയോ വരും ബില്ലുകളിൽ കുറവു ചെയ്യുകയോ ചെയ്യും. ഫിക്സഡ് ചാർജ് നിർണയിക്കാൻ ആകെ പ്രതിമാസ വൈദ്യുതി ഉപയോഗമാകും ഇനി പരിഗണിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home