കുട്ടികളുടെ സോഷ്യൽ മീഡിയ വിലക്ക്: ഹർജി പരിഗണിക്കാതെ സുപ്രീംകോടതി, കേന്ദ്രത്തെ സമീപിക്കാൻ നിർദേശം

ന്യൂഡൽഹി : 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം വിലക്കണമെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഇത്തരം വിഷയങ്ങളിൽ നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് സർക്കാരാണെന്ന് പറഞ്ഞ കോടതി കേന്ദ്ര സർക്കാരിനെ സമീപിക്കാനും ഹർജിക്കാരോട് നിർദേശിച്ചു.
ജസ്റ്റിസുമാരായ ബി ആർ ഗവായ്, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. സെപ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് 13 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കണമെന്നു കാണിച്ച് ഹർജി നൽകിയത്. സോഷ്യൽ മീഡിയ കുട്ടികളിലുണ്ടാക്കുന്ന മാനസിക- ശാരീരിക ആഘാതങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സോഷ്യൽ മീഡിയയുടെ ഉപയോഗം കുട്ടികളിൽ വിഷാദം, ആത്മഹത്യാ പ്രവണത എന്നിവയുൾപ്പെടെയുള്ളവ വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു.
എന്നാൽ ഇത്തരം വിഷയങ്ങൾ പൊതുവായി പരിഗണിക്കേണ്ടതാണെന്നു നിരീക്ഷിച്ച കോടതി ഹർജി പരിഗണിക്കാൻ വിസമ്മതിക്കുകയായിരുന്നു.










0 comments