ad
Deshabhimani

കേദനുമായുള്ള വിവാഹനിശ്ചയത്തിനു ശേഷം സിയയും ചേതനും രഹസ്യവിവാഹം നടത്തി; റിപ്പോർട്

Siya

കാമുകൻ ചേതനും സിയയും, കേദൻ അ​ഗർവാളിനൊപ്പമുള്ള സിയയുടെ വിവാഹനിശ്ചയ ചിത്രം

വെബ് ഡെസ്ക്

Published on Jul 07, 2026, 04:01 PM | 1 min read

പുനെ: മഹാരാഷ്ട്രയിലെ യുവ വ്യവസായി കേദൻ അഗർവാളുമായുള്ള വിവാഹനിശ്ചയത്തിനു ശേഷം സിയ ​ഗോയലും കാമുകൻ ചേതൻ ചൗധരിയും രഹസ്യവിവാഹം നടത്തിയതായി റിപ്പോർട്. 20-കാരിയായ സിയയുടെയും 25-കാരനായ കേദന്റെയും വിവാഹം നവംബറിൽ നടത്താനായിരുന്നു കുടുംബം നിശ്ചയിച്ചിരുന്നത്. ഫെബ്രുവരിയിൽ ആണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. എന്നാൽ, നിശ്ചയത്തിനു ശേഷം രജിസ്ട്രാർ ഓഫീസർ വെച്ച് സിയയും കാമുൻ ചേതൻ ചൗധരിയും വിവാഹതിരായി എന്ന വിവരമാണ് പുറത്ത് വരുന്നത്.


ഇരുവരുടെ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടെന്ന് പറയുന്ന സിയയുടെ കോളേജ് സുഹൃത്തുക്കളെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി നടത്തി വരികയാണ്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണോ വിവാഹം നടത്തിയത് എന്നും വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടോ എന്നുമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.


രഹസ്യ വിവാഹം വേഗത്തിൽ നടത്തുന്നതിനായി നിർബന്ധിത പൊതു നോട്ടീസ് ഒഴിവാക്കാൻ ഇവർ ഏതെങ്കിലും ഇടനിലക്കാരന് പണം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തി വരികയാണ്. ചേതന്റെ ബാങ്ക് രേഖകളും പൊലീസ് പരിശോധിക്കുകയാണ്. സിയയും ചേതനും വിവാഹവേഷത്തിലുള്ള ഫോട്ടോകൾ അടങ്ങിയ സ്വകാര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ജൂൺ 18-നാണ് പുനെയിൽ ലോഹഗഡ് കോട്ടയിൽ വെച്ച് സിയയും ചേതനും ചേർന്ന് കേതനെ കൊല്ലപ്പെടുത്തിയത്. നിലവിൽ സിയയും ചേതനും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home