ad
Deshabhimani

മഹാരാഷ്ട്രയിൽ വാഹനാപകടം: ലോറി കാറിലേക്ക് ഇടിച്ചുകയറി തീപിടിച്ചു; ആറു മരണം

MAHARASHTRA ROAD ACCIDENT

Photo Credit:India Today

വെബ് ഡെസ്ക്

Published on Jul 20, 2026, 02:58 PM | 1 min read

വാർധ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ മുംബൈ-നാഗ്പൂർ സമൃദ്ധി എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.


എഥനോൾ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നർ ലോറി മറിഞ്ഞതിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇരുവാഹനങ്ങളും അഗ്നിക്കിരയായി. കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും ട്രക്കിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരുമാണ് മരിച്ചത്.


അപകടത്തെത്തുടർന്ന് എക്സ്പ്രസ് വേയിൽ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ സേഫ്റ്റി പട്രോൾ, വാർധ പോലീസ്, അഗ്നിശമന സേന എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എഥനോൾ തീപിടുത്ത സാധ്യതയുള്ള വസ്തുവായതിനാൽ അതീവ ജാഗ്രതയോടെയാണ് വാഹനങ്ങൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്.


നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന വാഹനങ്ങൾ നാഗ്പൂർ-അമരാവതി ഹൈവേ വഴി തിരിച്ചുവിടാൻ പോലീസ് നിർദ്ദേശിച്ചു. 2025-ൽ സമൃദ്ധി എക്സ്പ്രസ് വേയിൽ 185 അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം വർദ്ധനവാണിതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home