Deshabhimani

നേപ്പാളിൽ സ്ത്രീകൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ മഞ്ഞിൽ അകപ്പെട്ടു, സമീപത്ത് എത്താൻ കഴിയാതെ രക്ഷാ പ്രവര്‍ത്തക‍ർ

Nepal

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 01, 2026, 12:49 PM | 1 min read

കാഠ്മണ്ഡു: ഇന്ത്യയിൽ നിന്നുള്ള രണ്ട് വനിതകൾ ഉൾപ്പെടെ ആറുപേര്‍ അടങ്ങുന്ന വിനോദ സഞ്ചാര സംഘം നേപ്പാളിൽ മഞ്ഞിൽ കുടുങ്ങി. നേപ്പാളിലെ ഷേ-ഫോക്സും ഡോ നാഷണൽ പാർക്ക് പ്രദേശത്താണ് ഇവരുള്ളത്. ശനിയാഴ്ച ഉച്ചയോടെ കനത്ത മഞ്ഞു വീഴ്ചയിൽ ഉൾപ്പെട്ട ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.


കനത്ത മഞ്ഞു വീഴ്ചയും പ്രതികൂല കാലാവസ്ഥയും കാരണം ഇവര്‍ അകപ്പെട്ടിട്ടുള്ള പ്രദേശത്ത് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഉയര്‍ത്തി എടുക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഷേ ഫോക്സും ഡോ റൂറൽ മുൻസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 8-ൽ പെട്ട ധോ പ്രദേശത്താണ് വിനോദസഞ്ചാരികൾ നിൽക്കുന്നതെന്ന് തരിച്ചറിഞ്ഞതായി ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ ജുനു ധക്കൽ പറഞ്ഞു. ഇവിടെ ടെലഫോൺ ബന്ധങ്ങളും അറ്റു പോയിരിക്കയാണ്.


പ്രദേശം മുഴുവൻ കനത്ത മഞ്ഞുവീഴ്ചയാൽ മൂടപ്പെട്ടിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 3,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്. ഇവിടെ സ്ഥിതി ചെയ്യുന്നതും ഏകദേശം 145 മീറ്റർ ആഴമുള്ളതുമായ നേപ്പാളിലെ ഏറ്റവും ആഴമേറിയ തടാകമാണ് ഷേ-ഫോക്സും ഡോ. തീവ്ര മഞ്ഞു വീഴ്ചയുള്ള ഘട്ടങ്ങിൽ ഇവിടേക്ക് പ്രവേശനം ദുഷ്കരമാണ്.

Shey-Phoksundo National Park area of Nepal


സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൂടെയുണ്ടായിരുന്ന നേപ്പാളി ഗൈഡിന്റെയും മുന്നറിയിപ്പുകൾ അവഗണിച്ചതാണ് ദുരന്ത സാഹചര്യത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ഗൈഡിനെ ഉപേക്ഷിച്ച് തടാകത്തിന് സമീപത്തേക്ക് നീങ്ങിയ സംഘവുമായി ശനിയാഴ്ച രാത്രിയോടെ ആശയവിനിമയം തടസ്സപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം തിരിച്ചെത്തിയ ഗൈഡാണ് ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചത്. ഞായറാഴ്ച രാവിലെയോടെ ആശയവിനിമയം പൂർണ്ണമായും നിലച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home