Deshabhimani

നവംബർ ആയിരിക്കുന്നു; അധ്യാപക കൈപുസ്‌തകം പോലും ലഭിക്കാതെ കാസർഗോട്ടെ കന്നട ഭാഷാ അധ്യാപകർ

karnataaka
വെബ് ഡെസ്ക്

Published on Nov 01, 2026, 01:27 PM | 1 min read

തിരുവനന്തപുരം: നവംബർ മാസമായിട്ടും അധ്യാപക കൈപുസ്‌തകം പോലും ലഭിക്കാതെ കാസർഗോഡ് ജില്ലയിലെ കന്നട ഭാഷാ അധ്യാപകർ.സപ്തഭാഷ സംഗമഭൂമിയാണ് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർഗോഡ് ജില്ല. ഭാഷാ ന്യൂനപക്ഷ അധ്യാപകർക്ക് സർവശിക്ഷാ കേരളയുടെ നേതൃത്വത്തിൽ, മതിയായ അധ്യാപന പരിശീലനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.


മഞ്ചേശ്വരം, കാസർഗോഡ് തുടങ്ങിയ ഭാഷാ ന്യൂനപക്ഷ ഉപജില്ലകളിൽ കന്നട ഭാഷ പ്രാവീണ്യമുള്ളവര ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർമാരാക്കാത്തത്, അധ്യാപക പരിശീലനങ്ങളെ ബാധിക്കുന്നുവെന്നാണ് ആക്ഷേപം.ഭാഷാ അധ്യാപകർക്ക് ഉൾപ്പെടെ മറ്റിടങ്ങളിൽ സമഗ്ര ശിക്ഷ കേരളത്തിൻ്റെ നേതൃത്വത്തിൽ ബിആർസികൾ കേന്ദ്രീകരിച്ച് അതാത് അധ്യയന വർഷത്തെ പഠന ക്രമീകരണങ്ങൾക്ക് പരിശീലനം നൽകാറുണ്ട്.


എന്നാൽ കാസർഗോഡ് ജില്ലയിലെ കന്നഡ ഭാഷാ അധ്യാപകർക്ക് ഇത്തരം പരിശീലനം നൽകാൻ പോലും കന്നട അറിയുന്ന ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർമാർ ഇല്ലത്തത്ത് അധ്യാപക പരിശീലനത്തെ തന്നെ പ്രഹസനമാക്കി മാറ്റുന്നതായാണ് പരാതി.മലയാളത്തിനു പുറമേ കന്നട മീഡിയത്തിലും കൂടിയാണ് ജില്ലയിലെ 192 സ്‌കൂളുകളിൽ അധ്യയനം നടക്കുന്നത്. മലയാളത്തിനു പുറമേ ഭാഷ ന്യൂനപക്ഷ വിഭാഗത്തിൽ 1600 ലധികം കന്നട അധ്യാപകരുണ്ട് കാസറഗോഡ് ജില്ലയിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home