ഇന്ത്യ ഒഴുകിയെത്തുന്നു ; രാംലീല മൈതാനി പ്രതിഷേധക്കടലായി

മഹറാലിയിൽ അണിചേർന്ന ജനം | ഫോട്ടോ പി വി സുജിത്
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന ചലോ ദില്ലി മഹാറാലിൽ ജനസാഗരം. രാംലീല മൈതാനിയിലേക്ക് കൂടുതൽ പ്രവർത്തകരെത്തുകയാണ്. മഹാറാലിയോട് അനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
മഹാറാലിയിൽ പങ്കെടുക്കാൻ രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് നിന്നും ജനങ്ങള്‍ ഒഴുകിയെത്തുകയാണ്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജനരോക്ഷം ഇരമ്പുന്ന കാഴ്ചക്കാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. വിവിധ പാർട്ടികളുടെ റാലികൾ മിന്റോ റോഡിലെത്തി. ഇന്ത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ മഹാറാലി സംഘടിപ്പിക്കുന്ന രാംലീല മൈതാനിയിലേക്ക് ആദ്യം ജാഥയായി എത്തിയത് സിപിഐ ഐം പ്രവർത്തകരാണ്. ദേശീയ പതാകയേന്തി നേതാക്കൾ മുന്നോട്ട് പോവുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പ്രവർത്തകരാണ് ഹർകിഷൻ സിങ് സുർജിത് ഭവനിൽ നിന്ന് കാൽനടയായി രാംലീല മൈതാനിയിലേക്കെത്തിയത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ലക്ഷങ്ങളാണ് ഇന്ത്യ സഖ്യത്തിനൊപ്പം രാജ്യതലസ്ഥാനത്ത് അണിനിരക്കുന്നത്. രാജ്യം സമീപകാലത്ത് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വൻ ജനകീയ മുന്നേറ്റത്തിനാണ് രാംലീല മൈതാനി ഒരുങ്ങുന്നത്. മിന്റോ റോഡ് – കൊണാട്ട് പ്ലേസ് ജങ്ഷനിൽ നിന്ന് രാംലീല മൈതാനത്തേക്കാണ് 'ചലോ ദില്ലി' മാർച്ച് നിശ്ചയിച്ചിരിക്കുന്നത്.








0 comments