ഇടപ്പാളയം അബുദാബിക്ക് പുതിയ നേതൃത്വം

പ്രകാശ് പല്ലിക്കാട്ടിൽ, ഫൈസൽ ചെറാല, നജാത്ത്
അബുദാബി : ഇടപ്പാളയം അബുദാബി ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡിയും ഓണാഘോഷവും അൽ അജ്ബാനിലെ ഫൈസി ഫാമിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് രാജേഷ് കായലുംപള്ളം അധ്യക്ഷനായി. നിസാർ കണ്ടനകം റിപ്പോർട്ടും പി വി ജാഫർ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
രക്ഷാധികാരി കെ വി ബഷീർ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. പ്രകാശ് പല്ലിക്കാട്ടിൽ (പ്രസിഡന്റ്), റബിത രാജേഷ്, ഷാജി കണ്ടനകം (വൈസ് പ്രസിഡന്റുമാർ), ഫൈസൽ ചെറാല (ജനറൽ സെക്രട്ടറി), വിനയ്, മുസ-്‌തഫ കണ്ടനകം (ജോ. സെക്രട്ടറിമാർ), നജാത്ത് (ട്രഷറർ), ജംഷീർ ചുള്ളിക്കൽ (ചീഫ് കോർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.
ജനറൽബോഡിയോടനുബന്ധിച്ച് നടന്ന ഓണാഘോഷത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വർണ്ണാഭമായ ഘോഷയാത്രയും, കലാപരിപാടികളും അരങ്ങേറി. എക്സിക്യൂട്ടീവംഗം ഷഹാന ഷെറിൻ സ്വാഗതവും ഷാജി ഷാജി കണ്ടനകം നന്ദിയും പറഞ്ഞു.









0 comments