Deshabhimani

ചലോ ദില്ലി മഹാറാലി; ചെങ്കൊടിയേന്തി രാംലീല മൈതാനത്തേക്ക് ആദ്യമെത്തി സിപിഐ എം പ്രവർത്തക‌ർ

വെബ് ഡെസ്ക്

Published on Nov 01, 2026, 01:57 PM | 1 min read

ന്യൂഡൽഹി : ​ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന ചലോ ദില്ലി മഹാറാലിയിൽ പങ്കെടുക്കാൻ ഒഴുകിയെത്തി സിപിഐ എം പ്രവർത്തകർ. ഇന്ത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ മഹാറാലി സംഘടിപ്പിക്കുന്ന രാംലീല മൈതാനിയിലേക്ക് ആദ്യം ജാഥയായി എത്തിയത് സിപിഐ ഐം പ്രവർത്തകരാണ്.


രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ നിരവധി പ്രവർത്തകരാണ് ​ഹർകിഷൻ സിങ് സുർജിത് ഭവനിൽ നിന്ന് കാൽനടയായി രാംലീല മൈതാനിയിലേക്കെത്തിയത്. ആദ്യ സംഘം സുർജിത് ഭവന് മുന്നിൽ നിന്ന് മാർച്ച് ചെയ്ത് രാംലീല മൈതാനത്ത് എത്തിനയതിന് ശേഷം, 10 മണിയോടെ രണ്ടാമത്തെ സംഘം മാർച്ച് ആരംഭിച്ചത്. സിപിഐ എമ്മിന്റെ പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അം​ഗങ്ങൾ മറ്റു സംസ്ഥാന നേതാക്കൾ എന്നിവരാണ് രണ്ടാമത്തെ മാർച്ചിന് നേതൃത്വം നൽകിയത്. കൂടാതെ, സമീപ സംസ്ഥാനങ്ങളിൽ നിന്നും, പ്രദേശങ്ങളിൽ നിന്നും നിരവധി പേർ ജാഥയായി രാംലീല മൈതാനിയിലേക്കെത്തിയിട്ടുണ്ട്. എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകരും ജാഥയിൽ അണിചേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home