Deshabhimani

അലംഭാവം തുടർന്ന്‌ കമീഷൻ

print edition വോട്ടവകാശം 
തിരിച്ചുപിടിക്കാൻ തടസ്സം

VOTER LIST

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 07, 2026, 12:00 AM | 1 min read

ന്യൂഡൽഹി: പശ്ചിമബംഗാളിൽ എസ്‌ഐആർ പ്രക്രിയക്കിടെ വോട്ടർപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിനുപേരുടെ അപ്പീൽ പരിഗണിക്കാൻ ര‍ൂപീകരിച്ച ട്രൈബ്യൂണലുകളുടെ പോർട്ടലിൽ ആവശ്യമായ സംവിധാനങ്ങളില്ല. ഇത്‌ അപ്പീൽ നടപടിക്ക്‌ വലിയ തടസ്സമാകുന്നു. കക്ഷികൾക്ക്‌ നോട്ടീസ്‌ കൈമാറൽ, അധികരേഖ സമർപ്പിക്കൽ, വിർച്വൽ ഹിയറിങ്‌, അർഹതയുള്ള വോട്ടറെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തൽ എന്നിവയ്‌ക്ക്‌ സ‍ൗകര്യമില്ലെന്ന്‌ എസ്‌ഐആർ ട്രൈബ്യൂണലുകൾക്ക്‌ നേതൃത്വം നൽകുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥർ പരാതി ഉന്നയിച്ചു.


എസ്‌ഐആർ നടപടിക്കെതിരെ വ്യാപക ആക്ഷേപം ഉയർന്നപ്പോൾ സുപ്രീംകോടതിയാണ്‌ ട്രൈബ്യൂണലുകൾ രൂപീകരിച്ചത്‌. ഇവയ്‌ക്ക്‌ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ സംവിധാനമൊരുക്കുന്നതിൽ തെരഞ്ഞെടുപ്പ്‌ കമീഷനും കേന്ദ്രസർക്കാരും അലംഭാവം കാണിക്കുകയാണ്‌. ആഗസ്‌ത്‌ 11ന്‌ ചേർന്ന ട്രൈബ്യൂണൽ ജഡ്‌ജിമാരുടെ യോഗം പോർട്ടലിലെ പ്രശ്‌നങ്ങളുയർത്തി രംഗത്തെത്തി. യോഗത്തിന്റെ മിനുട്‌സ്‌ തെരഞ്ഞെടുപ്പ്‌ കമീഷനും കൊൽക്കത്ത ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിനും കൈമാറി. അപ്പീലിൽ ഉൾപ്പെട്ട കക്ഷികൾക്ക്‌ പോർട്ടൽ മുഖേനയോ കൃത്യമായ ഒ‍ൗദ്യോഗിക സംവിധാനത്തിലൂടെയോ നോട്ടീസ്‌ കൈമാറാൻ സ‍ൗകര്യമുണ്ടാക്കണമെന്ന്‌ ട്രെൈബ്യൂണൽ ജഡ്‌ജിമാർ നേരത്തെ ആവശ്യപ്പെട്ടതാണ്‌. ജില്ലാ മജിസ്‌ട്രേറ്റ്‌,‍ ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസർമാർ തുടങ്ങിയവരുടെ ഇ മെയിലിലൂടെയാണ്‌ നിലവിൽ നോട്ടീസ്‌ നൽകുന്നത്‌. ഇതിനോട്‌ ജനങ്ങളുടെ പ്രതികരണം കുറവാണെന്ന്‌ ഉദ്യോഗസ്ഥർ പറയുന്നു.


ഒഴിവാക്കപ്പെട്ട വോർട്ടർമാർക്ക്‌ വിർച്വൽ ഹിയറിങ്‌ നടത്താൻ കഴിയാത്തതും ട്രൈബ്യൂണൽ ഉത്തരവ്‌ ഡ‍ൗൺലോഡ്‌ ചെയ്യാനാകാത്തതും പരാതിക്കിടയാക്കി. വോട്ടർപട്ടികയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടവർ രേഖകൾ സഹിതം വോട്ടവകാശമുണ്ടെന്ന്‌ തെളിയിക്കാൻ ശ്രമിക്കുന്പോൾ പരമാവധി തടയാനാണ്‌ കമീഷൻ ശ്രമിക്കുന്നതെന്നും ആക്ഷേപമുയർന്നു.


കെട്ടിക്കിടക്കുന്നത്‌ 
ലക്ഷക്കണക്കിന്‌ അപ്പീൽ


​പശ്ചിമബംഗാളിൽ ഇതുവരെ 38.31 ലക്ഷം അപ്പീലുകൾ ഫയൽചെയ്‌തുവെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സെപ്‌തംബർ 10 വരെ 1.26 ലക്ഷം അപ്പീലുകളേ തീർപ്പാക്കിയിട്ടുള്ളൂ. വോട്ടർപട്ടികയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടവരുടേതാണ്‌ 22.21 ലക്ഷം അപ്പീലുകൾ. ബാക്കി 16 ലക്ഷം ട്രൈബ്യൂണൽ ഇടപെട്ട്‌ വോട്ടർപട്ടികയിൽ പേരുകൾ ഉൾപ്പെടുത്തിയതിന്‌ എതിരെയുള്ളതും. ഇതിൽ ഭൂരിഭാഗവും സമർപ്പിച്ചത്‌ തെരഞ്ഞടുപ്പ്‌ കമീഷനാണ്‌. ആരുടെ നിർദേശപ്രകാരമാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഇത്രയും അപ്പീലുകൾ സമർപ്പിച്ചതെന്ന്‌ രണ്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷണർമാർ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറോട്‌ രേഖാമൂലം ആരാഞ്ഞതാണ്‌.







Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home