5 വര്‍ഷവും മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യ

ചിക്കബെല്ലാപുര
മുഖ്യമന്ത്രിക്കസേരയ്‌ക്കായി കര്‍ണാടക കോൺഗ്രസിൽ അടി തുടരുന്നു. മുഖ്യമന്ത്രിയായി അഞ്ചുവര്‍ഷവും താൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒറ്റക്കെട്ടായി കോൺഗ്രസ് അധികാരത്തിൽ തുടരുമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സിദ്ധരാമയ്യ പറഞ്ഞു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഒരുവിഭാഗം കോൺഗ്രസ് എംഎൽഎമാര്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. രണ്ടര വര്‍ഷം വീതം സിദ്ധരാമയ്യയും ഡി കെ ശിവകുമാറും മുഖ്യമന്ത്രി പദം പങ്കിടാനാണ് നേരത്തെയുണ്ടായിരുന്ന ധാരണ. അഴിമതിയാരോപണങ്ങളിൽ ഭരണം നിറംകെട്ടിരിക്കെയാണ് കോൺഗ്രസിലെ അധികാരത്തര്‍ക്കം രൂക്ഷമായത്.









0 comments