ad
Deshabhimani

'സർവ്വേ പിന്നാക്കജാതിക്കാർക്ക് മാത്രമുള്ളതല്ല'; നാരായണമൂർത്തിക്കെതിരെ സിദ്ധരാമയ്യ

Karnataka.jpg
വെബ് ഡെസ്ക്

Published on Oct 17, 2025, 05:34 PM | 1 min read

മൈസൂരു: കർണാടകയിൽ സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹ്യ-വിദ്യാഭ്യാസ സർവേയിൽ (ജാതി സെൻസസ്) പങ്കെടുക്കാൻ വിസമ്മതിച്ച ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ.


രാജ്യസഭാ എംപികൂടെയായ നാരായണമൂർത്തിയുടെ ഭാര്യ സുധ മൂർത്തിക്കെതിരെയും വിമർശനമുണ്ട്. സർവേ പിന്നാക്കവിഭാഗക്കാർക്കുള്ളതാണെന്ന മനോഭാവം നല്ലതല്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഈ സർവേ പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല. ഇൻഫോസിസിന്റെ സ്ഥാപകൻ ആയതുകൊണ്ട് അവർക്ക് എല്ലാം അറിയണമെന്നില്ല.


കർണാടകയിലെ ഏഴുകോടി ജനങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക നില വിലയിരുത്താൻ വേണ്ടിയാണ് സർക്കാർ സർവേ നടത്തുന്നത്. പിന്നോക്കക്കാർ മാത്രമല്ല, എല്ലാ വിഭാഗക്കാർക്കും അർഹമായ ക്ഷേമപദ്ധതികൾ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം സർവേയെ പിന്നോക്ക വിഭാഗത്തിന്റെ കണക്കെടുപ്പായി മുദ്രകുത്തുന്നത് ശരിയല്ല.


കേന്ദ്രസർക്കാർ ഭാവിയിൽ ജാതി സെൻസസ് നടത്തിയാൽ അപ്പോഴും ഇവർ സഹകരിക്കാതിരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്‌ക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home