ad
Deshabhimani

ഇന്ത്യയിൽ തിരിച്ചെത്തി ശുഭാംശു

shubhanshu.png

ഡൽഹിയിൽ വിമാനമിറങ്ങിയ ശുഭാംശു, സമീപം മുഖ്യമന്ത്രി രേഖാ ഗുപ്ത. PHOTO: PTI

വെബ് ഡെസ്ക്

Published on Aug 17, 2025, 03:59 PM | 1 min read

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തി ചരിത്രം കുറിച്ചശേഷം ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തി ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ല. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്‌, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത‍, ഐഎസ്‌ആർഒ ചെയർമാൻ വി നാരായണൻ എന്നിവർ ചേർന്ന്‌ ശുഭാംശുവിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ശുഭാംശുവിന്റെ പകരം ബഹിരാകാശയാത്രികനായിരുന്ന പ്രശാന്ത്‌ ബാലകൃഷ്ണൻ നായരും ഇന്ത്യയിലേക്ക്‌ തിരിച്ചെത്തി.
ബഹിരാകാശനിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം കൈവരിച്ചാണ്‌ ശുഭാംശുവിന്റെ മടങ്ങിവരവ്‌. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി 18 ദിവസം ബഹിരാകാശനിലയത്തിൽ കഴിഞ്ഞശേഷം ജൂലൈ 15നാണ് ശുക്ല ഭൂമിയിലേക്ക്‌ മടങ്ങിയെത്തിയത്.


പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട ശേഷം ശുഭാംശു ജന്മനാടായ ലഖ്നൗവിലേക്ക് തിരിക്കും. ഡൽഹിയിൽ നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിലും അദ്ദേഹം പങ്കെടുക്കും. ഏകദേശം ഒരുവർഷത്തിന്‌ ശേഷമാണ്‌ ശുഭാംശു ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home