അനുവദനീയമായ സമയത്തിന് ശേഷവും പരസ്യം പ്രദർശിപ്പിച്ചു; പിവിആറിന് പിഴ

image credit: X
ബംഗളൂരൂ : അനുവദനീയമായ സമയത്തിന് ശേഷവും പരസ്യം പ്രദർശിപ്പിച്ച പിവിആർ സിനിമാസിന് പിഴ. ബംഗളൂരു അർബൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് പിവിആർ സിനിമാസ്, ഓറിയോൺ മാൾ, പി.വി.ആർ ഐനോക്സ് ലിമിറ്റഡ് എന്നിവയ്ക്ക് പിഴ ചുമത്തിയത്. ഒരു ലക്ഷം രൂപയാണ് പിഴ. ഉപഭോക്തൃ ക്ഷേമ ഫണ്ടിൽ പിഴ തുക നിക്ഷേപിക്കാനാണ് ഉത്തരവ്.
അനുവദനീയമായ സമയത്തിന് ശേഷവും പരസ്യം പ്രദർശിപ്പിക്കുന്നത് അന്യായമായ രീതിയാണെന്നും അനുവദനീയമല്ലെന്നും കമീഷൻ പറഞ്ഞു. നിരവധി ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ പിവിആറിൽ നിന്ന് അനുഭവം ഉണ്ടായിട്ടുണ്ടെന്നും കമീഷൻ നിരീക്ഷിച്ചു. മറ്റൊരാളുടെ സമയമോ പണമോ കവരാൻ ആർക്കും അവകാശമില്ലെന്നും കമീഷൻ നിരീക്ഷിച്ചു. അഭിഭാഷകനായ എം ആർ അഭിഷേക് നൽകിയ പരാതിയിലാണ് നിലവിൽ നടപടിയെടുത്തത്. 25 മിനിറ്റോളമാണ് പിവിആറിൽ പരസ്യം കാണിച്ചതെന്ന് പരാതിയിൽ പറയുന്നു.









0 comments