Deshabhimani

print edition ഇവി നിർമാണത്തിന്‌ ധാതുക്കൾ കിട്ടാനില്ല ; ‘ബ്ലാക്ക് മാസ്‌’ കയറ്റുമതി നിരോധിച്ചു

ev.p
വെബ് ഡെസ്ക്

Published on Nov 12, 2026, 01:30 AM | 1 min read

ന്യൂഡൽഹി : ലിഥിയം–അയൺ ബാറ്ററി സംസ്‌കരിക്കുന്പോൾ ലഭിക്കുന്ന പൊടിയുടെ (ബ്ലാക്ക് മാസ്‌) കയറ്റുമതി പൂർണമായി നിരോധിച്ച്‌ കേന്ദ്രസർക്കാർ. ഇറാൻയുദ്ധം തന്ത്രപ്രധാന ധാതുക്കളുടെ വിതരണത്തെ ബാധിച്ചതും ചൈന നിയന്ത്രണം കടുപ്പിച്ചതും കണക്കിലെടുത്താണിത്‌. ധാതുക്കളുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കാനും ഇറക്കുമതി കുറയ്ക്കാനുമാണ്‌ നടപടിയെന്ന്‌ വാണിജ്യ മന്ത്രാലയം പറഞ്ഞു. ലിഥിയം, കൊബാൾട്ട്, നിക്കൽ, മാംഗനീസ്, ഗ്രാഫൈറ്റ് തുടങ്ങിയ ധാതുക്കളാണ്‌ ബ്ലാക്ക്‌ മാസിലുള്ളത്‌.


രാജ്യത്തെ ഇലക്‌ട്രിക്‌ വാഹന (ഇവി) നിർമാണത്തിന്‌ ഇവ കിട്ടാനില്ലാത്ത സ്ഥിതിയാണ്‌. വലിയ പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ധാതുക്കൾ ആവശ്യത്തിന്‌ ലഭ്യമാകാത്തതിനാൽ ഇറക്കുമതിചെയ്താണ്‌ ഇവി നിർമാണം.


​ബ്ലാക്ക്‌ മാസിന്റെ കയറ്റുമതി നിരോധിച്ചാൽ ആഭ്യന്തരലഭ്യത ഉറപ്പാക്കാമെന്നാണ്‌ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഐടിസി (എച്ച്എസ്) കോഡ് 85491400 നാണ്‌ കയറ്റുമതിനിരോധം ബാധകം. കാലഹരണപ്പെട്ട പ്രൈമറി സെല്ലുകൾ, ബാറ്ററികൾ, ഇലക്‌ട്രിക് അക്യുമുലേറ്ററുകൾ എന്നിവയുടെ മാലിന്യവും ലെഡ്, കാഡ്മിയം, മെർക്കുറി എന്നിവ അടങ്ങിയിട്ടില്ലാത്ത സെല്ലുകൾ, ബാറ്ററികൾ, അക്യുമുലേറ്ററുകൾ തുടങ്ങിയവയും ഇതിൽപ്പെടും. തന്ത്രപ്രധാന ധാതുക്കളുടെ പുനരുപയോഗത്തിന്‌ 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home