print edition വിദ്യാസന്പന്നർ ഡിജിറ്റൽ തട്ടിപ്പിന് ഇരയാകുന്നത് ഞെട്ടിക്കുന്നു: സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Apr 21, 2026, 12:00 AM | 1 min read
ന്യൂഡൽഹി: വിദ്യാസന്പന്നർ ഡിജിറ്റൽ തട്ടിപ്പുകാരുടെ ഇരകളാകുന്നത് ഞെട്ടിക്കുന്നെന്ന് സുപ്രീംകോടതി. ഡിജിറ്റൽ അറസ്‌റ്റിൽ സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിരമിക്കൽ സന്പാദ്യം മുഴുവൻ നഷ്‌ടപ്പെട്ട സ്‌ത്രീ തനിക്കയച്ച കത്ത് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്‌റ്റിസിന്റെ നിരീക്ഷണം.
തനിക്ക് നേരിട്ടറിയാവുന്ന സ്‌ത്രീയാണ് അവരെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു. വിഷയത്തിൽ മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനാൽ കേസ് മാറ്റിവെയ്‌ക്കണമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണി കോടതിയോട് അഭ്യർഥിച്ചു. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഉന്നതാധികാര സമിതി മാർഗനിർദേശങ്ങൾ രൂപീകരിക്കുന്ന ഘട്ടത്തിലാണ്. സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് മാത്രമാണ് കേന്ദ്രസർക്കാർ ഡിജിറ്റൽ അറസ്‌റ്റ് തട്ടിപ്പിൽ ഇടപെടാൻ തയ്യാറായത്. കേസ് മേയ് 12ന് വീണ്ടും പരിഗണിക്കും.










0 comments