print edition ‘നമുക്കൊരുമിച്ച് ബിരുദ സർട്ടിഫിക്കറ്റുകൾ പുറത്തുവിട്ടാലോ’; പ്രധാനമന്ത്രിയോട് അഭിജിത് ദീപ്‌കെ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടണമെന്ന ആവശ്യം ആവർത്തിച്ച് കോക്രോച്ച് ജനതാപാർടി കൺവീനർ അഭിജിത് ദീപ്‌കെ. ‘എന്റെ ബിരുദ സർട്ടിഫിക്കറ്റ് കാണാൻ കാത്തിരുന്ന് ചിലർക്ക് ക്ഷമ നശിച്ചിരിക്കുന്നു.
പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് കാണാതെ 12 വർഷം ഇവർ എങ്ങനെ കഴിഞ്ഞു എന്നതിൽ അത്ഭുതം തോന്നുന്നു. നരേന്ദ്ര മോദി സാർ, നമുക്കൊരുമിച്ച് സർട്ടിഫിക്കറ്റുകൾ പുറത്തുവിട്ട് ഇതിനൊരു പരിഹാരമുണ്ടാക്കിയാലോ?’ എന്ന് ദീപ്‌കെ എക്‌സിൽ കുറിച്ചു. അഭിജിത്തിന്റെ ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് നേടിയ ബിരുദത്തെ സംബന്ധിച്ച് ചോദ്യമുയർന്ന സാഹചര്യത്തിലാണ് പ്രതികരണം.
സോനം വാങ്‌ചുക്കുമായുള്ള പ്രഖർ ഗുപ്‌ത എന്നയാളുടെ പോഡ്‌കാസ്റ്റിലാണ് അഭിജിത്തിന്റെ ബിരുദത്തെ സംബന്ധിച്ച് ആരോപണമുയർന്നത്. തന്റെ അടുത്ത സുഹൃത്ത് ബോസ്റ്റൺ സർവകലാശാലയിലാണ് പഠിക്കുന്നന്നതെന്നും ഇയാൾ നടത്തിയ പരിശോധനയിൽ ദീപ്‌കെ അവിടെനിന്ന് ബിരുദം നേടിയതിന് രേഖകളൊന്നുമില്ലെന്ന് തെളിഞ്ഞതായി പ്രഖർ ഗുപ്‌ത പോഡ്‌കാസ്റ്റിൽ പറയുന്നു. തുടർന്നായിരുന്നു സിജെപി സ്ഥാപകന്റെ മറുപടി. എന്തുകൊണ്ടാണ് ഡൽഹി ഹൈക്കോടതി പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്താൻ വിസമ്മതിച്ചതെന്നും ദീപ്‌കെ ചോദിച്ചു. സർട്ടിഫിക്കറ്റ് പുറത്തുവിടാത്ത ഏതൊരാളും വഞ്ചകനും നുണയനുമാണെന്ന് ഐടി സെല്ലിൽ നിന്ന് ലഭിച്ച വിവരപ്രകാരം മനസിലാക്കിയെന്നും ദീപ്‌കെ പറഞ്ഞു.









0 comments