പ്രതിരോധത്തിന്റെ വേദിയായി എസ്‌എഫ്‌ഐയുടെ ‘ക്രാന്തി കോർണർ’

ന്യൂഡൽഹി
: എസ്‌എഫ്‌ഐ ഡൽഹി ജന്തർമന്തറിൽ ആരംഭിച്ച ‘ക്രാന്തി കോർണർ’ പ്രതിരോധത്തിന്റെ വേദിയാകുന്നു. ബിജെപി സർക്കാരിന്റെ വിദ്യാർഥി നിലപാടുകൾക്കെതിരെ നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് വിപ്ലവ കോർണർ എന്നർഥം വരുന്ന ‘ക്രാന്തി കോർണർ’ ആരംഭിച്ചത്. രാഷ്‌ട്രീയ ചർച്ചകളും കലാപരിപാടികളുമായി കോർണർ സജീവമാണ്. നടനും സംവിധായകനും സാമൂഹപ്രവർത്തകനുമായ സുധാൻവ ദേശ്‌പാണ്ഡെ വെള്ളിയാഴ്‌ച കോർണറിലെത്തി.
എസ്‌എഫ്‌ഐയുടെ കലാസാംസ്‌കാരിക സംഘടനയായ ദസ്‌തക് വിപ്ലവഗാനങ്ങൾ പാടി.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, സി എസ് സുജാത, കെ എസ് സലീഖ, മീനാക്ഷി മുഖർജി എന്നിവർ ക്രാന്തി കോർണറിലെത്തി അഭിവാദ്യങ്ങളർപ്പിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാജ് ജാഖഡ്, ജോ. സെക്രട്ടറി ഐഷി ഘോഷ്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സൂരജ് ഇളമൺ, അബ്‌ദുൾ വഹാബ് എന്നിവർ ക്രാന്തി കോര്‍ണറിന് നേതൃത്വം നൽകുന്നു.











0 comments