ad
Deshabhimani

ഇലഞ്ഞി ഗവ. ആശുപത്രിക്കുമുന്നിൽ എൽഡിഎഫ് പ്രതിഷേധം

LDF ELANJI

ഇലഞ്ഞി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഗവ. ആശുപത്രിക്കുമുന്നിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Jul 11, 2026, 01:34 AM | 1 min read

കൂത്താട്ടുകുളം


സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലും എച്ച്എംസി യോഗം വിളിക്കാത്ത ഇലഞ്ഞി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആശുപത്രിക്കുമുന്നിൽ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു.


ആശുപത്രി മാനേജ്മെന്റ്‌ കമ്മിറ്റി മൂന്നു മാസത്തിലൊരിക്കൽ നിർബന്ധമായും കൂടണമെന്ന സർക്കാർനിർദേശം പഞ്ചായത്ത് കാറ്റിൽപ്പറത്തി. ഗവ. ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.


സമരം മുൻ പഞ്ചായത്തംഗം സന്തോഷ് കോരപ്പിള്ള ഉദ്ഘാടനം ചെയ്തു. ജോയി കുളത്തുങ്കൽ അധ്യക്ഷനായി. കെ എൻ സദാനന്ദൻ, ജോയ്സ് മാമ്പിള്ളി, മാജി സന്തോഷ്, എൽസി ടോമി, റോസ്‌ലി സാബു, ജിൻസി സജിമോൻ, സൈജു പീറ്റർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home