റോഡ് സഞ്ചാരയോഗ്യമല്ലാതായി

വല്ലം കോടനാട് റോഡിൽ കുറിച്ചിലക്കോട് വില്ലേജ് ഓഫീസിനുസമീപം റോഡ് തകർന്നനിലയിൽ
പെരുമ്പാവൂർ
വല്ലം -കോടനാട് പിഡബ്ല്യുഡി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. കുറിച്ചിലക്കോട് വില്ലേജ് ഓഫീസിനുസമീപമാണ് റോഡ് തകർന്നത്. ടാറും മെറ്റലും ഇളകി വലിയ കുഴികളാണ് രൂപപ്പെട്ടത്.
മഴ പെയ്യുമ്പോൾ കുഴിയുടെ താഴ്ചയറിയാതെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും ഭാരവാഹനങ്ങളും അപകടത്തിൽപെടാറുണ്ട്. കാലടിയിലെ ഗതാഗതക്കുരുക്ക് കാരണം മലയാറ്റൂരിൽനിന്ന് കോടനാട് പാലംവഴിയാണ് പെരുമ്പാവൂർ, ആലുവ ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്നത്.
ഭാരവാഹനങ്ങൾ കുഴിയിൽ ചാടി തകരാറുണ്ടായി റോഡ് ബ്ലോക്കാവുന്ന അവസ്ഥയുണ്ട്. റോഡിലെ കുഴി നികത്താൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.











0 comments