എഫ്‌സിആർഎ കോൺഗ്രസ് കൊണ്ടുവന്നതാണെന്ന് അമിത് ഷാ


സ്വന്തം ലേഖകൻ
Published on Jul 11, 2026, 01:19 AM | 1 min read
ന്യൂഡൽഹി
: എഫ്‌സിആർഎ നിയമം കോൺഗ്രസ് സർക്കാർ കൊണ്ടുവന്നതാണെന്ന് കത്തോലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ) പ്രതിനിധികളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭേദഗതികളിലൂടെ നിയമത്തിൽ അയവുവരുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങളെയല്ല ഭേദഗതികൾ ലക്ഷ്യംവെക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
സംഘത്തിലുണ്ടായിരുന്ന സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റെവ. ഫാദർ മാത്യു കോയിക്കലാണ് അമിത് ഷായുടെ വാദം മാധ്യമങ്ങളെ അറിയിച്ചത്.
സിബിസിഐ പ്രസിഡന്റ് കർദിനാൾ ആന്റണി പൂലയും സംഘവും എഫ്‌സിആർഎ ഭേദഗതിയിൽ ആശങ്കയറിയിച്ച് അമിത് ഷായ്‌ക്ക് നിവേദനംനൽകി. ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങളിലെ വർധന, മണിപ്പുർ കലാപം എന്നിവയിലെ ആശങ്കയും പങ്കുവച്ചു. വിഷയങ്ങളിൽ വേഗത്തിൽ ഇടപെടലുണ്ടാവണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായും സിബിസിഐ പ്രസ്‌താവനയിൽ അറിയിച്ചു.










0 comments