ഓടയ്ക്കുമുകളിലെ തകർന്ന സ്ലാബുകൾ മാറ്റണം

എംഎ റോഡിൽ പെരുമ്പാവൂർ ഗാന്ധി സ്ക്വയറിനുസമീപത്തെ ഓടയിലെ സ്ലാബുകൾ തകർന്നനിലയിൽ
പെരുമ്പാവൂർ
എഎം റോഡിൽ ഗാന്ധി സ്ക്വയറിനുസമീപം ഓടയ്ക്കുമുകളിലെ സ്ലാബിടിഞ്ഞ് വീണത് കാൽനടയാത്രക്കാർക്ക് ദുരിതമായി. മൂന്ന് സ്ലാബുകളാണ് ഓടയിലേക്ക് വീണത്. കാൽ നടയാത്രക്കാർക്ക് അപകടസാധ്യതയുണ്ട്.
സ്ലാബ് ഓടയിൽ വീണുകിടക്കുന്നതുമൂലം മലിനജലം റോഡിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. സ്ലാബുകൾ മഴയിൽ ജീർണിച്ച അവസ്ഥയിലാണ്. അടിയന്തരമായി സ്ലാബുകൾ മാറ്റി സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.











0 comments