പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി എസ്എഫ്ഐയുടെ 'സ്കൂൾ ബച്ചാവോ'; ഗ്വാളിയോറിൽ ദേശീയ കൺവെൻഷൻ സംഘടിപ്പിച്ചു

ഗ്വാളിയോർ: രാജ്യത്തെ പൊതുവിദ്യാലയങ്ങളുടെ തകർച്ചയ്ക്കെതിരെ എസ്എഫ്ഐ ആരംഭിച്ച 'സ്കൂൾ ബച്ചാവോ' ക്യാമ്പയിന്റെ ദേശീയ കൺവെൻഷൻ മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്നു. അമരാറാം എംപി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവർത്തകൻ ഉപേന്ദ്ര ശർമ്മ മുഖ്യപ്രഭാഷണം നടത്തി. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി അധ്യക്ഷത വഹിച്ച കൺവെൻഷനിൽ മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി അജയ് തിവാരി സ്വാഗതം ആശംസിച്ചു.
അഖിലേന്ത്യാ ജനറൽ സെക്രട്ടറി സൃഷ്ടൻ ഭട്ടാചാര്യ കൺവെൻഷനെ അഭിസംബോധന ചെയ്തു. രാജ്യത്തെ പൊതുവിദ്യാലയങ്ങളുടെ തകർച്ചയെക്കുറിച്ചുള്ള രേഖ വൈസ് പ്രസിഡന്റ് ശിൽപ സുരേന്ദ്രനും, തുടർ പ്രക്ഷോഭ പരിപാടികൾ വൈസ് പ്രസിഡന്റ് സുഭാഷ് ജാഖറും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ഐഷെ ഘോഷ് ആവശ്യപത്രിക സമർപ്പിച്ചു. ജോയിന്റ് സെക്രട്ടറി അനിൽ താക്കൂർ, വൈസ് പ്രസിഡന്റ് സത്യേഷ ലുവ എന്നിവരും സംസാരിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു. പൊതുവിദ്യാലയങ്ങളുടെ ശോച്യാവസ്ഥയും ബിജെപി സർക്കാരുകളുടെ അവഗണനയും പ്രതിനിധികൾ ചർച്ച ചെയ്തു. ആവശ്യപത്രികയും കർമ്മപദ്ധതിയും അംഗീകരിച്ച കൺവെൻഷൻ, ക്യാമ്പയിൻ താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ പ്രതിസന്ധി നേരിടുന്ന എല്ലാവരെയും പ്രക്ഷോഭത്തിന്റെ ഭാഗമാക്കും.










0 comments