ഹൈദരാബാദ് സർവകലാശാല തിരിച്ചുപിടിച്ച് എസ്‌എഫ്ഐ; എബിവിപിക്ക് ഒരുസീറ്റുമില്ല

ഹൈദരബാദ് : ഹൈദരാബാദ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പുരോഗമന പാനലിന് വൻവിജയം. പ്രധാനപ്പെട്ട ആറ് സീറ്റുകളിലും വിജയിച്ചു. പ്രസിഡന്റായി എസ്എഫ്‌ഐയിലെ ദിൽഷത തെരഞ്ഞെടുക്കപ്പെട്ടു.
പ്രതീക് ആണ് ജനറൽ സെക്രട്ടറി. കൊറ നിതിൻ ചൗഹാൻ (വൈസ് പ്രസിഡന്റ്), സിത്ഥാന്ത് (ജോ. സെക്രട്ടറി), അഭിനാഷ് കുമാർ (കൾച്ചറൽ സെക്രട്ടറി), വിളിയം കേരി ( സ്‌പോട്‌സ് സെക്രട്ടറി) എന്നിവരും വിജയിച്ചു. എബിവിപിക്ക് ഒരുസീറ്റുമില്ല. കഴിഞ്ഞ തവണ എബിവിപിയായിരുന്നു യൂണിയൻ വിജയിച്ചത്. എസ്‌എഫ്‌ഐ നേതൃത്വത്തിലുള്ള സഖ്യം ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു.









0 comments