ജനദ്രോഹം തുടരുന്നു; പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡൽഹി: ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ എൽപിജി സിലിണ്ടറിന് 62.50 രൂപയാണ് വർധിപ്പിച്ചത്. തുടർച്ചയായി രണ്ടാം മാസമാണ് നിരക്കുകൾ വീണ്ടും വർദ്ധിക്കുന്നത്. ഇതോടെ ന്യൂഡൽഹിയിൽ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 2,810 രൂപയാണ് വില. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
നവരാത്രി ഉൾപ്പെടെയുള്ള ഉത്സവ സീസണിന് തൊട്ടുമുമ്പുള്ള വിലക്കയറ്റം വ്യാപാരകൾക്ക് കനത്ത തിരിച്ചടിയാവും. ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറികൾ, കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട ഭക്ഷ്യോൽപ്പന്ന, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ തുടങ്ങിയവയുടെ പ്രവർത്തനം താളം തെറ്റും.








0 comments