print edition വിശാഖപട്ടണത്ത് എസ്‌എഫ്‌ഐ പ്രതിഷേധം

ന്യൂഡൽഹി: സമരംചെയ്തതിന്റെപേരിൽ ബിജെപി സർക്കാർ അറസ്റ്റുചെയ്ത് ജയിലിലടച്ച, എസ്‌എഫ്‌ഐ ബിഹാർ സംസ്ഥാന പ്രസിഡന്റ് കാന്തികുമാരി ഉൾപ്പെടെയുള്ള വിദ്യാർഥികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിശാഖപട്ടണത്ത് വിദ്യാർഥിറാലി. കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു.
പുതുതായി അനുവദിച്ച കോളേജ് നളന്ദ ജില്ലാ ആസ്ഥാനത്തുനിന്ന് മാറ്റിസ്ഥാപിക്കുന്നതിനെതിരെ ജൂലൈ 18ന് നടന്ന പ്രതിഷേധത്തിനുനേരെയായിരുന്നു പൊലീസ് വേട്ട. സമരത്തിന് നേതൃത്വം നൽകിയ കാന്തിയും ജില്ലാ സെക്രട്ടറി സാവിത്രി കുമാരിയും ഉൾപ്പെടെ 30 വിദ്യാർഥികളെ വലിച്ചിഴച്ച് അറസ്റ്റുചെയ്യുകയായിരുന്നു. ഇതിൽ ഏഴുപേർ 27 ദിവസമായി ജയിലിൽ തുടരുകയാണ്.
അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി പ്രസന്ന കുമാർ, പ്രസിഡന്റ് റാംമോഹൻ റാവു എന്നിവർ സംസാരിച്ചു.











0 comments