ad
Deshabhimani

പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് അന്ധ്ര സർക്കാർ മുന്നോട്ടുപോകുന്നത്: എസ്എഫ്ഐ

SFI ANDRA.
വെബ് ഡെസ്ക്

Published on Aug 08, 2025, 09:32 PM | 1 min read

അമരാവതി: ആന്ധ്രാപ്രദേശിൽ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാനും സ്വകാര്യവത്കരിക്കാനുമുള്ള നടപടികളുമായി ടിഡിപി-ബിജെപി-ജനസേന സർക്കാർ മുന്നോട്ടുപോകുകയാണെന്ന് എസ്എഫ്ഐ. രണ്ടായിരത്തോളം സർക്കാർ സ്കൂളുകൾ ലയനം എന്ന പേരിൽ ഇതിനോടകം പൂട്ടിയിരിക്കുകയാണ്.സ്വകാര്യ മേഖലയിൽ അസാധാരണമായ കൊള്ളയാണ് നടക്കുന്നതെന്നും എസ്എഫ്ഐ വ്യക്തമാക്കി.


ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ആന്ധ്രയിലുടനീളം എസ്എഫ്ഐ നടത്തിവരുന്നത്.ഈ സമരങ്ങളെ ഭയന്ന് സർക്കാർ ഒരു ഉത്തരവ് ഇറക്കിയിരിക്കുകയാണ്. ഡയറക്ടർ ഓഫ് ഇന്റർമീഡിയറ്റ് എജ്യുക്കേഷൻ, ഡയറക്ടർ ഓഫ് സ്കൂൾ എജ്യുക്കേഷൻ എന്നിവരുടെ സർക്കുലറിൽ സ്കൂളുകളിലും ഇന്റർമീഡിയറ്റ് കോളേജുകളിലും വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും അനുവദിക്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത്.


അതായത്, സർക്കാർ സ്കൂളുകൾ പൂട്ടാനും സ്വകാര്യ സ്ഥാപനങ്ങൾക്ക് യഥേഷ്ടം കൊള്ളയടിക്കാനും ഉള്ള അവസരം നൽകുക എന്ന് മാത്രമാണ് അവർ ലക്ഷ്യമിടുന്നത്. എസ്.എഫ്.ഐക്ക് ഒരൊറ്റ കാര്യം മാത്രമാണ് പറയാനുള്ളത്:

ഈ സർക്കുലർ ഞങ്ങൾ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു.ആന്ധ്ര സർക്കാരിന്റെ ഈ തീട്ടൂരത്തിന് ചവറ്റുകുട്ടയിലാണ് സ്ഥാനം.വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കാനുള്ള ആന്ധ്ര സർക്കാരിന്റെ നയങ്ങൾക്കെതിരായി ശക്തമായ സമരങ്ങൾ ഞങ്ങൾ തുടരുമെന്നും എസ്എഫ്ഐ പറഞ്ഞു


വിജയവാഡയിൽ നടന്ന പ്രതിഷേധത്തിൽ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം സജി, സംസ്ഥാന സെക്രട്ടറി പ്രസന്നകുമാർ, പ്രസിഡൻ്റ് റാം മോഹൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home