print edition ‘സ്‌കൂൾ ബച്ചാവോ’ പ്രചാരണം ശക്തമാക്കി എസ്എഫ്ഐ

ന്യൂഡൽഹി: രാജ്യത്തെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ എസ്‌എഫ്‌ഐയുടെ ‘സ്‌കൂൾ ബച്ചാവോ’ കാംപെയ്‌നിന്റെ സമൂഹമാധ്യമ അക്കൗണ്ട് തുടങ്ങി. ഇൻസ്റ്റഗ്രാം, ഫെയ്‌സ്‌ബുക്ക്, എക്‌സ് അക്കൗണ്ടുകളാണ് ആരംഭിച്ചത്. സ്‌കൂളുകളുടെ ശോചനീയാവസ്ഥയും കാംപെയ്‌നിന്റെ പ്രവർത്തനങ്ങളും അക്കൗണ്ടിലൂടെ പുറത്തുവിടും.
എസ്‌എഫ്‌ഐ പ്രവർത്തകർ രാജ്യത്തെ മുഴുവൻ സർക്കാർ സ്‌കൂളുകളും സന്ദർശിച്ച് സർവേ നടത്തും. ഇതിന്റെ വിശദാംശങ്ങളും കുട്ടികളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളുമുൾപ്പെടെ ദൃശ്യങ്ങളായും കുറിപ്പുകളായും പോസ്റ്റ് ചെയ്യും. ജനങ്ങൾക്കും അക്കൗണ്ടിലേക്ക് ചിത്രങ്ങളും വീഡിയോകളും അയക്കാം.
2025 ഡിസംബറിലാണ് കാംപെയ്‌ൻ ആരംഭിച്ചത്. ഇതിന്റെ ഭാഗമായ സമരത്തെ തുടർന്ന് മഹാരാഷ്‌ട്രയിലെ 57 സ്‌കൂളുകളിൽ നിർത്തിയ ഒമ്പത്, പത്ത് ക്ലാസുകൾ പുനരാരംഭിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. തുടർപഠനം അവതാളത്തിലായ ആദിവാസി വിഭാഗത്തിലെ 6500ൽ അധികം കുട്ടികളുടെ ആശങ്കയാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടത്.









0 comments