Deshabhimani

print edition അനുമതിയായ പദ്ധതിഫണ്ട്‌ പാഴാക്കി: പൂർത്തിയായതിന്റെ വിഹിതവും നഷ്‌ടമാകും

satheesan
avatar
ബിജോ ടോമി

Published on Nov 16, 2026, 01:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഭിന്നശേഷി കുട്ടികൾക്ക്‌ ഉൾപ്പെടെ ചെലവഴിക്കേണ്ട തുക പാഴാകുന്നതിന്‌ പുറമേ പൂർത്തിയായ പദ്ധതികളുടെ വിഹിതവും നഷ്‌ടമാകും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് കാരണം.


മുൻ വർഷങ്ങളിൽ ആരംഭിച്ച കേന്ദ്ര – സംസ്ഥാന വിഹിതമുള്ള എസ്‌എസ്‌കെയുടെ സ്‌റ്റാർസ്‌ പദ്ധതികളിൽ ഒമ്പതെണ്ണം കാലാവധിക്കുള്ളിൽ പൂർത്തിയാക്കാനാകില്ല എന്നാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. ഇതോടെ ഇവയ്‌ക്കായുള്ള 83.59 കോടി വേണ്ടെന്ന്‌ വയ്‌ക്കാൻ തീരുമാനിച്ചു. എന്നാൽ ഇതിൽ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ‘അധിക ക്ലാസ്‌ മുറി’ പദ്ധതി പൂർത്തിയായിരുന്നു. പദ്ധതി തുകയുടെ 10ശതമാനമാണ്‌ ഇനി ലഭിക്കാനുള്ളത്‌. ഇവ സ്‌കൂളുകൾക്ക്‌ കൈമാറണം. എന്നാൽ ഇ‍ൗ തുകയും വേണ്ടെന്ന്‌ വയ്‌ക്കാനാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിചിത്ര തീരുമാനം. ഇതോടെ സ്‌കൂളുകൾ സ്വന്തം നിലയിൽ സാമ്പത്തിക ബാധ്യത വഹിക്കണം.


പ്രൈമറി വിദ്യാലയങ്ങൾക്കുള്ള 1.82 കോടിയും ഹൈസ്‌കൂളിൽ 26.91 ലക്ഷവും ഹയർസെക്കൻഡറിയിൽ 43.75 ലക്ഷവുമാണ്‌ ഇത്തരത്തിൽ നഷ്‌ടപ്പെടുക. ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതും തുടർനടപടികളിൽ ധാരണയില്ലാത്തതുമാണ്‌ വിഹിതം തന്നെ ഉപേക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചത്‌.


മോഡൽ ഓട്ടിസം കോംപ്ലക്‌സ്‌ ഉൾപ്പെടെയുള്ള സ്‌പിൽ ഓവർ പദ്ധതികളിലാണ്‌ യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷം ഒരു നടപടിയും സ്വീകരിക്കാതിരുന്നത്‌. 2026–27 സാമ്പത്തിക വർഷം 141.97 കോടി രൂപയുടെ സ്‌പിൽഓവർ പദ്ധതികൾക്ക്‌ കേന്ദ്ര അംഗീകാരം ലഭിച്ചിരുന്നു. നിലവിൽ 83.59 കോടി രൂപയുടെ പദ്ധതികളാണ്‌ ഉപേക്ഷിക്കുന്നത്‌. ശേഷിക്കുന്ന 12 പദ്ധതികൾ 2027 മാർച്ച്‌ 31ന്‌ മുമ്പ്‌ പൂർത്തീകരിച്ചില്ലെങ്കിൽ ഇ‍ൗ പദ്ധതികളുടെ തുകയും നഷ്‌ടപ്പെട്ടേക്കും. 576 കോടി രൂപയുടെ പ്രവർത്തനങ്ങളാണ്‌ കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ സ്റ്റാർസ്‌ പദ്ധതിയിൽ നടന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kaladi

01

print edition പതറാതെ മുന്നോട്ട്, ഇടപെടാതെ സര്‍ക്കാര്‍
കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സിനെതിരെ ഹാട്രിക് നേടിയ കാലിക്കറ്റ് എഫ്സിയുടെ ഉറുറ്റി(ഇടത്) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദ നൃത്തത്തിൽ
                                                                                                                                                                                                   ഫോട്ടോ : മിഥുൻ അനില മിത്രൻ

03

print edition അഞ്ച്‌ ഗോളിന്‌ കണ്ണൂരിനെ തകർത്തു; അഞ്ചടിച്ച 
കാലിക്കറ്റിന്‌ ഷീൽഡ്‌
valarmathy icu

04

print edition വളർമതിയുടെ നില ഗുരുതരം; അവഗണിച്ച്‌ സർക്കാർ
deshabhimani section

Recommended

Deshabhimani
Home