Deshabhimani

print edition വളർമതിയുടെ നില ഗുരുതരം; അവഗണിച്ച്‌ സർക്കാർ

valarmathy icu
വെബ് ഡെസ്ക്

Published on Nov 16, 2026, 01:15 AM | 1 min read

തിരുവനന്തപുരം: ജനറൽ ആശുപത്രി ഐസിയുവിൽ കഴിയുന്ന എൽപിഎസ്‌ടി സമരസമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്പോഴും സർക്കാരിന്‌ അവഗണന. മഗ്‌നീഷ്യവും സോഡിയവും കുറഞ്ഞ്‌ ബോധക്ഷയത്തിലേക്ക്‌ നീങ്ങുന്ന വളർമതിയെ വാർഡിലേക്ക്‌ മാറ്റാനാണ്‌ ശനിയാഴ്ച രാത്രി ആശുപത്രി അധികൃതരോട്‌ സർക്കാർ നിർദേശിച്ചത്‌. ഉദ്യോഗാർഥികൾ പ്രതിഷേധിച്ചതോടെയാണ്‌ ആ നീക്കത്തിൽനിന്ന്‌ പിന്മാറിയത്‌.


വാർഡിലേക്ക്‌ മാറ്റിയാൽ സമരപ്പന്തലിലേക്ക്‌ മടങ്ങിപ്പോകുമെന്നാണ്‌ വളർമതിയുടെ നിലപാട്‌. ആരോഗ്യനിലയെ കുറച്ചുകാണിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ ഉദ്യോഗാർഥികൾ ആരോപിച്ചു. ഞായറാഴ്‌ച പ്രത്യേക മെഡിക്കൽസംഘം രൂപീകരിച്ചു. ഖരഭക്ഷണം കഴിച്ച്‌ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തണമെന്ന ഡോക്‌ടർമാരുടെ ആവശ്യം വളർമതി തള്ളി. ജീവൻ നഷ്‌ടപ്പെട്ടാലും സർക്കാരിൽനിന്ന്‌ അനുകൂല തീരുമാനമുണ്ടാകുംവരെ നിരാഹാരത്തിൽനിന്ന്‌ പിന്മാറില്ലെന്ന്‌ വളർമതി പറഞ്ഞു.


വളർമതി നിരാഹാരം ആരംഭിച്ചിട്ട്‌ 22 ദിവസമായി. സമരപ്പന്തലിൽ നാലാംദിവസം നിരാഹാരം തുടരുന്ന ഉദ്യോഗാർഥി എം ജയകൃഷ്‌ണൻ, സർക്കാർ നിലപാടിനെതിരെ തിങ്കളാഴ്‌ച തല മൊട്ടയടിച്ച്‌ പ്രതിഷേധിക്കും. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

vdms sunny joseph kseb

01

print edition അടിമുടി ദുരൂഹം: വൈദ്യുതി വെട്ടിപ്പിൽ നഷ്ടത്തിനൊപ്പം കോടികളുടെ അഴിമതിയും
തെലങ്കാനയിലെ നൽഗൊണ്ടയിൽ നടക്കുന്ന അഖിലേന്ത്യ കിസാൻസഭയുടെ 36–ാം സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം സിപിഐ എം മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യുന്നു

03

print edition മഹാറാലിയോടെ കിസാൻസഭ സമ്മേളനത്തിന്‌ തുടക്കം
kaladi

05

print edition പതറാതെ മുന്നോട്ട്, ഇടപെടാതെ സര്‍ക്കാര്‍
deshabhimani section

Recommended

Deshabhimani
Home