Deshabhimani

print edition ശബരിമല തീർഥാടനത്തിന്‌ ഇന്ന്‌ തുടക്കം: എങ്ങുമെത്താതെ ഏകോപനം

sabarimala
avatar
ആർ രാജേഷ്‌

Published on Nov 16, 2026, 01:00 AM | 1 min read

ശബരിമല: ശബരിമല തീർഥാടനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകുന്പോൾ സർക്കാർ സംവിധാനങ്ങളുടെ ഏകോപനക്കുറവ്‌ പ്രകടം. തീർഥാടകർക്ക്‌ ആവശ്യമായ സ‍ൗകര്യങ്ങൾ ഉറപ്പാക്കാൻ വകുപ്പുകൾ തമ്മിൽ കൂടിയാലോചനയില്ലാത്തത്‌ പ്രതിസന്ധിയായത്‌. മുഖ്യമന്ത്രി പങ്കെടുത്തതടക്കമുള്ള അവലോകനയോഗങ്ങൾ പന്പയിലും നിലയ്‌ക്കലുമായി ചേർന്നെങ്കിലും തീരുമാനങ്ങൾ ഏകീകരിക്കാനായില്ല. പിന്നാലെ മന്ത്രിമാർ പ്രത്യേക യോഗം വിളിച്ചതോടെ ആ വകുപ്പുകളിൽ മാത്രം കാര്യങ്ങളൊതുങ്ങി.


തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ്‌ വർധിപ്പിക്കണമെന്ന ആവശ്യവും ചെവിക്കൊണ്ടില്ല. ശുചീകരണം, കുടിവെള്ളം, മാലിന്യസംസ്‌കരണം, വഴിവിളക്കുകൾ തുടങ്ങി തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിൽ നടക്കേണ്ടവയും ഉറപ്പാക്കാനായില്ല. പമ്പയിൽപ്പോലും ശുചീകരണം കൃത്യമായി നടന്നില്ല. ഇവിടുന്ന്‌ നീക്കിയ തുണികളടക്കം നിലയ്‌ക്കലിൽ തള്ളി.


പ്രധാനപാതകളുടെ വശങ്ങൾ ഇടിഞ്ഞും കാടുകയറിയും ദിശാസൂചികകൾ തകർന്നും അപകടഭീഷണി ഉയർത്തുന്നു. മണ്ണാറക്കുളഞ്ഞി– ചാലക്കയം– ശബരിമല പാത, എരുമേലി-– ഇലവുങ്കൽ പാത എന്നിവയിലൊന്നും അറ്റകുറ്റപ്പണിയുണ്ടായില്ല. വലിയ അപകടങ്ങൾ ഉണ്ടായ കുളിക്കടവുങ്കൽ ഭാഗത്ത് കൊടുംവളവിൽ കൊക്കയോട്‌ ചേർന്ന ക്രാഷ് ബാരിയറുകൾ തകർന്നുകിടക്കുന്നു. റോഡിന്‌ ഇരുവശത്തെയും ഫയർലൈനുകളും തെളിച്ചിട്ടില്ല. കെഎസ്‌ആർടിസി ശബരിമല പ്രത്യേക സർവീസുകൾ മുൻവർഷങ്ങളേക്കാൾ 80ലധികം വെട്ടിക്കുറച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നുള്ള ‘പ്രിയദർശിനി’ സ‍ൗജന്യയാത്ര ബസുകൾ ഉപയോഗിച്ചാണ്‌ നിലയ്‌ക്കൽ– പന്പാ ഷട്ടിൽ സർവീസ്‌.

​എരുമേലി, കടുത്തുരുത്തി, ഏറ്റുമാനൂർ തുടങ്ങിയ സുപ്രധാന ഇടത്താവളങ്ങളുമുള്ള കോട്ടയം ജില്ലയിൽ മുന്നൊരുക്കങ്ങൾ ഇഴയുകയാണ്‌. എരുമേലിയിൽ ശുചീകരണം, ശുചിമുറി സ്ഥാപിക്കൽ എന്നിവ പൂർത്തിയായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kaladi

01

print edition പതറാതെ മുന്നോട്ട്, ഇടപെടാതെ സര്‍ക്കാര്‍
കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സിനെതിരെ ഹാട്രിക് നേടിയ കാലിക്കറ്റ് എഫ്സിയുടെ ഉറുറ്റി(ഇടത്) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദ നൃത്തത്തിൽ
                                                                                                                                                                                                   ഫോട്ടോ : മിഥുൻ അനില മിത്രൻ

03

print edition അഞ്ച്‌ ഗോളിന്‌ കണ്ണൂരിനെ തകർത്തു; അഞ്ചടിച്ച 
കാലിക്കറ്റിന്‌ ഷീൽഡ്‌
valarmathy icu

04

print edition വളർമതിയുടെ നില ഗുരുതരം; അവഗണിച്ച്‌ സർക്കാർ
deshabhimani section

Recommended

Deshabhimani
Home