Deshabhimani

print edition ആംബുലൻസിൽ കയറ്റിയില്ല: ആദിവാസി സ്‌ത്രീയുടെ മൃതദേഹം ചുമന്നത്‌ രണ്ടുകിലോമീറ്റർ

അമ്മിണിയുടെ മൃതദേഹം സംസ്‌കാരത്തിനായി മുളയിൽകെട്ടി ബന്ധുക്കൾ ചുമന്നുകൊണ്ടുപോകുന്നു

അമ്മിണിയുടെ മൃതദേഹം സംസ്‌കാരത്തിനായി മുളയിൽകെട്ടി ബന്ധുക്കൾ ചുമന്നുകൊണ്ടുപോകുന്നു

avatar
വി ജെ വർഗീസ്‌

Published on Nov 16, 2026, 01:00 AM | 1 min read

കൽപ്പറ്റ: ആദിവാസി സ്‌ത്രീയുടെ മൃതദേഹം പട്ടികവർഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ വിസമ്മതിച്ചതിനാൽ ബന്ധുക്കൾ തോളിലേറ്റി ചുമന്നത്‌ രണ്ടുകിലോമീറ്റർ. കൽപ്പറ്റ മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹത്തോടാണ്‌ അനാദരം. ശസ്‌ത്രക്രിയ ചെയ്‌ത ഭാഗത്തുനിന്ന്‌ രക്തം വരുന്നുണ്ടെന്നും മുളവടികൾ ഒഴിവാക്കി സ്‌ട്രെച്ചറിൽ കിടത്തണമെന്നും ആവശ്യപ്പെട്ടാണ്‌ മൃതദേഹം മടക്കിയത്‌.


തലയിലെ മുഴയ്‌ക്ക്‌ ശസ്‌ത്രക്രിയ നടത്തി കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ അമ്മിണി (53) ശനി രാവിലെ ആറോടെ മരിച്ചത്‌. പകൽ 11.30ന്‌ മൃതദേഹം ഉന്നതിയിലെത്തിച്ചു. പണിയ സമുദായത്തിന്റെ ആചാരപ്രകാരം അന്ത്യകർമങ്ങൾക്കായി മൃതദേഹം പായയിൽ പൊതിഞ്ഞ്‌ മുളവടികളിൽ വച്ചുകെട്ടണം. കർമങ്ങൾക്കുശേഷം മൃതദേഹം ശ്‌മശാനത്തിലേക്ക്‌ കൊണ്ടുപോകാൻ ആംബുലൻസിലേക്ക്‌ എടുത്തപ്പോൾ ഡ്രൈവർ കയറ്റാൻ സമ്മതിച്ചില്ല. വാഹനത്തിന്റെ സീറ്റ്‌ കീറുമെന്ന്‌ പറഞ്ഞാണ്‌ മുളവടി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്‌. സീറ്റ്‌ കീറാതിരിക്കാൻ മൃതദേഹം മടിയിൽവയ്‌ക്കാമെന്ന്‌ പറഞ്ഞെങ്കിലും ഡ്രൈവർ സമ്മതിച്ചില്ലെന്നും അപമര്യാദയോടെ പെരുമാറിയെന്നും അമ്മിണിയുടെ ഭർത്താവ്‌ ജയചന്ദ്രൻ പറഞ്ഞു.


പിന്നീട്‌ ബന്ധുക്കൾ മൃതദേഹം മുളവടിയോടെ ചുമലിലേറ്റി മുണ്ടേരി ട‍ൗണിലൂടെ നടന്ന്‌ ശ്‌മശാനത്തിലെത്തിച്ചു. വൈകിട്ട്‌ ആറോടെയാണ്‌ സംസ്‌കാരം പൂർത്തിയാക്കിയത്‌. എട്ടടി നീളമുള്ള മുളവടി ആംബുലൻസിൽ കയറ്റാൻ കഴിയാത്തതിനാലാണ്‌ മൃതദേഹം കൊണ്ടുപോകാതിരുന്നതെന്നാണ്‌ പട്ടികവർഗ വകുപ്പ്‌ ഉദ്യോഗസ്ഥരുടെ വാദം. ഇത്‌ അമ്മിണിയുടെ ബന്ധുക്കൾ നിഷേധിച്ചു. മുളവടിക്ക്‌ ഏഴ്‌ അടി നീളമേ ഉണ്ടായിരുന്നുള്ളൂവെന്നും ആംബുലൻസിൽ കയറുമായിരുന്നെന്നുമാണ്‌ ബന്ധുക്കൾ പറയുന്നത്‌.


​ആചാരം ലംഘിക്കാൻ പറ്റില്ല


​‘‘ഞങ്ങളുടെ ആചാരം ലംഘിക്കാൻ പറ്റില്ല. മുളയിൽ കെട്ടിയാണ്‌ കർമം ചെയ്യുക. പിന്നീട്‌ അഴിക്കില്ല. ആംബുലൻസിൽ കയറ്റാൻ കഴിയുന്ന നീളമേ മുളയ്‌ക്കുണ്ടായിരുന്നുള്ളൂ. മറ്റുപലയിടങ്ങളിലും മൃതദേഹം മുളയിൽകെട്ടി ആംബുലൻസിൽ കൊണ്ടുപോയിട്ടുണ്ട്‌. ദേഷ്യത്തോടെയാണ്‌ ഡ്രൈവർ പെരുമാറിയത്‌. വകുപ്പ്‌ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും പരാതി നൽകും’’– ജയചന്ദ്രനും മക്കളായ സുധീഷും ഗീതയും പറഞ്ഞു.







Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kaladi

01

print edition പതറാതെ മുന്നോട്ട്, ഇടപെടാതെ സര്‍ക്കാര്‍
കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സിനെതിരെ ഹാട്രിക് നേടിയ കാലിക്കറ്റ് എഫ്സിയുടെ ഉറുറ്റി(ഇടത്) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദ നൃത്തത്തിൽ
                                                                                                                                                                                                   ഫോട്ടോ : മിഥുൻ അനില മിത്രൻ

03

print edition അഞ്ച്‌ ഗോളിന്‌ കണ്ണൂരിനെ തകർത്തു; അഞ്ചടിച്ച 
കാലിക്കറ്റിന്‌ ഷീൽഡ്‌
valarmathy icu

04

print edition വളർമതിയുടെ നില ഗുരുതരം; അവഗണിച്ച്‌ സർക്കാർ
deshabhimani section

Recommended

Deshabhimani
Home