Deshabhimani

 പ്രൊഫ. എം മുരളീധരൻ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ സൊസൈറ്റി

10 സെന്റിന്റെ സമ്മതപത്രം കൈമാറി

പ്രൊഫ. എം മുരളീധരൻ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ സൊസൈറ്റിക്കായി 10 സെന്റ് നൽകുന്നതിനുള്ള സമ്മതപത്രം ഇ എം എസ്‌ സെന്ററിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളന വേദിയിൽ വടൂക്കര സ്വദേശി വിജയലക്ഷ്‌മി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ഏൽപ്പിക്കുന്നു

പ്രൊഫ. എം മുരളീധരൻ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ സൊസൈറ്റിക്കായി 10 സെന്റ് നൽകുന്നതിനുള്ള സമ്മതപത്രം ഇ എം എസ്‌ സെന്ററിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളന വേദിയിൽ വടൂക്കര സ്വദേശി വിജയലക്ഷ്‌മി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ഏൽപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Nov 16, 2026, 01:01 AM | 1 min read


തൃശൂർ

പ്രൊഫ. എം മുരളീധരൻ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ സൊസൈറ്റിക്കായി 10 സെന്റ്‌ ഭൂമി നൽകുന്നതിനുള്ള സമ്മതപത്രം കൈമാറി. സിപിഐ എം തൃശൂർ ഏരിയ കമ്മിറ്റി ഓഫീസായ ഇ എം എസ്‌ സെന്ററിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളന വേദിയിൽ വടൂക്കര സ്വദേശി എസ്‌എൻ നഗർ ഏർളി വീട്ടിൽ വിജയലക്ഷ്‌മി (82) സമ്മതപത്രം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ഏൽപ്പിച്ചു. വിജയലക്ഷ്‌മിയുടെ ആകെയുള്ള സന്പാദ്യമാണ്‌ 10 സെന്റ്‌ ഭൂമി. ഒറ്റയ്ക്ക്‌ താമസിക്കുന്ന ഇവരുടെ സംരക്ഷണം പ്രൊഫ. എം മുരളീധരൻ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ സൊസൈറ്റി ഏറ്റെടുക്കും. സൊസൈറ്റിക്ക്‌ കൈമാറുന്ന സ്ഥലത്ത്‌ നിർമിക്കുന്ന കെട്ടിടത്തിൽ വിജയലക്ഷ്‌മിക്ക്‌ മുറിയും നൽകും. എന്നെ പോലെ ഒറ്റയ്ക്ക്‌ താമസിക്കുന്നവരുടെ അഭയകേന്ദ്രമായി പ്രൊഫ. എം മുരളീധരൻ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ സൊസൈറ്റി മാറണമെന്നാണ്‌ ആഗ്രഹമെന്ന്‌ വിജയലക്ഷ്‌മി പറഞ്ഞു. പ്രൊഫ. എം മുരളീധരന്റെ പേരിലുള്ള പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ സൊസൈറ്റി നിലവിൽ കിടപ്പ് രോഗികളെ വീട്ടിൽ ചെന്ന്‌ പരിചരിക്കുന്നുണ്ട്‌. ആവശ്യമായ മരുന്ന്‌, കട്ടിൽ, എയർ ബെഡ്‌, വീൽചെയർ, വാക്കർ, ഓക്‌സിജൻ എന്നിവ സ‍ൗജന്യമായി നൽകുന്നു. സൊസൈറ്റിക്ക്‌ രണ്ട്‌ ആംബുലൻസും ഒരു കാറും രോഗികളെ സന്ദര്‍ശിക്കാനായുണ്ട്‌. തൃശൂരിലെ രാഷ്‌ട്രീയ, സാംസ്‌കാരിക, അധ്യാപക മേഖലയിൽ നിറസാന്നിധ്യമായിരുന്നു പ്രൊഫ. എം മുരളീധരൻ. സെന്റ്‌ തോമസ്‌ കോളേജിൽ ഇംഗ്ലീഷ്‌ വിഭാഗം തലവനായി വിരമിച്ച അദ്ദേഹം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്നു. 2025 ജൂലൈ 12 മുതൽ അയ്യന്തോൾ സഹകരണ ബാങ്കിന്റെ പുതൂർക്കരയിലുള്ള കെട്ടിടത്തിൽ വാടകയ്ക്കാണ്‌ പ്രൊഫ. എം മുരളീധരൻ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ സൊസൈറ്റി പ്രവർത്തിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kaladi

01

print edition പതറാതെ മുന്നോട്ട്, ഇടപെടാതെ സര്‍ക്കാര്‍
കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സിനെതിരെ ഹാട്രിക് നേടിയ കാലിക്കറ്റ് എഫ്സിയുടെ ഉറുറ്റി(ഇടത്) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദ നൃത്തത്തിൽ
                                                                                                                                                                                                   ഫോട്ടോ : മിഥുൻ അനില മിത്രൻ

03

print edition അഞ്ച്‌ ഗോളിന്‌ കണ്ണൂരിനെ തകർത്തു; അഞ്ചടിച്ച 
കാലിക്കറ്റിന്‌ ഷീൽഡ്‌
valarmathy icu

04

print edition വളർമതിയുടെ നില ഗുരുതരം; അവഗണിച്ച്‌ സർക്കാർ
deshabhimani section

Recommended

Deshabhimani
Home