Deshabhimani

print edition ചോദ്യങ്ങളുമായി 
റെഗുലേറ്ററി കമീഷൻ

Sunny Joseph
വെബ് ഡെസ്ക്

Published on Nov 16, 2026, 01:00 AM | 1 min read

തിരുവനന്തപുരം: രാജ്യത്ത്‌ വൈദ്യുതി വാങ്ങുന്നതിന്‌ നിയമമുണ്ടായിരിക്കെ, സർക്കാർതന്നെ ലംഘിക്കുന്ന കാഴ്‌ചയാണ്‌ വിഇഎച്ച്‌ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയിൽനിന്ന്‌ വൈദ്യുതി വാങ്ങാനുള്ള കരാറിലൂടെ കേരളം കണ്ടത്‌.


വകുപ്പിനെയും കെഎസ്‌ഇബിയെയും റെഗുലേറ്ററി കമീഷനെയും ഇരുട്ടിൽനിർത്തി സർക്കാർ നടത്തിയ ഇടപെടൽ ദുരൂഹം. ആവശ്യമായ രേഖകൾ വയ്‌ക്കാതെ വൈദ്യുതിവാങ്ങലിന്‌ അംഗീകാരം തേടിയുള്ള ബോർഡിന്റെ ഹർജി 15 ചോദ്യങ്ങൾ സഹിതമാണ്‌ കമീഷൻ തിരിച്ചയച്ചത്‌.


പ്രധാന ചോദ്യങ്ങൾ:


• കമീഷൻ അനുമതി നൽകാതെയും ടെൻഡർ ഇല്ലാതെയും നിശ്ചയിച്ച നിരക്കിൽ വൈദ്യുതി വാങ്ങാൻ വൈദ്യുതി നിയമത്തിലെ ഏത് വ്യവസ്ഥയാണ് അനുവദിക്കുന്നത്? കമ്പനിയുമായി സർക്കാർ/ ബോർഡ്‌ ചർച്ച ചെയ്ത് നിശ്ചയിച്ച നിരക്ക് അംഗീകരിക്കാൻ കമീഷന് നിയമപരമായി അധികാരമുണ്ടോ?
​• വിഇഎച്ച്‌ ഗ്ലോബൽ ഇന്ത്യ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കമ്പനിയാണോ അതോ വൈദ്യുതി വ്യാപാരം നടത്തുന്ന കമ്പനിയോ? വ്യാപാര ലാഭം ഉൾപ്പെട്ടിട്ടുണ്ടോ? ​
• ഏതൊക്കെ നിലയങ്ങളിൽനിന്നാണ് വൈദ്യുതി ലഭിക്കുന്നത്? ആ നിലയങ്ങളുടെ നിരക്ക് ഏതെങ്കിലും റെഗുലേറ്ററി കമീഷൻ അംഗീകരിച്ചിട്ടുണ്ടോ?

• 2008-–09, 2012-–13, 2023–-24 തുടങ്ങിയ പ്രതിസന്ധി കാലങ്ങളിൽ കെഎസ്ഇബി ചർച്ചയിലൂടെ നിരക്ക് നിശ്ചയിച്ച് വൈദ്യുതി വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കിൽ വിശദാംശം നൽകുക.

​• 2026 സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിലെ ശരാശരി വൈദ്യുതി നിരക്ക് എത്രയാണ്? വിഇഎച്ചിൽനിന്നുള്ള വൈദ്യുതിവാങ്ങൽമൂലം കെഎസ്ഇബിക്ക് പ്രതീക്ഷിക്കുന്ന നഷ്ടം എത്ര?

​• വൈകിട്ട്‌ ആറുമുതൽ രാത്രി 12വരെ ജലവൈദ്യുതി, കേന്ദ്ര വിഹിതം, ദീർഘകാല കരാറുകൾ തുടങ്ങിയ എല്ലാ സ്രോതസ്സുകളിൽനിന്നും ലഭ്യമായ വൈദ്യുതിയുടെ യഥാർഥ കണക്കുകൾ നൽകുക.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kaladi

01

print edition പതറാതെ മുന്നോട്ട്, ഇടപെടാതെ സര്‍ക്കാര്‍
കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സിനെതിരെ ഹാട്രിക് നേടിയ കാലിക്കറ്റ് എഫ്സിയുടെ ഉറുറ്റി(ഇടത്) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദ നൃത്തത്തിൽ
                                                                                                                                                                                                   ഫോട്ടോ : മിഥുൻ അനില മിത്രൻ

03

print edition അഞ്ച്‌ ഗോളിന്‌ കണ്ണൂരിനെ തകർത്തു; അഞ്ചടിച്ച 
കാലിക്കറ്റിന്‌ ഷീൽഡ്‌
valarmathy icu

04

print edition വളർമതിയുടെ നില ഗുരുതരം; അവഗണിച്ച്‌ സർക്കാർ
deshabhimani section

Recommended

Deshabhimani
Home