print edition പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമം; ഡൽഹിയിൽ എസ്‌എഫ്‌ഐയുടെ ഉജ്വല മാർച്ച്

രാജ്യ തലസ്ഥാനത്ത് പെൺകുട്ടികൾ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാകുന്നതിൽ പ്രതിഷേധിച്ച് ഡൽഹി സെക്രട്ടറിയറ്റിലേക്ക് എസ്‌എഫ്‌ഐ സംഘടിപ്പിച്ച മാർച്ച്
ന്യൂഡൽഹി : പെൺകുട്ടികൾ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാകുന്നതിൽ പ്രതിഷേധിച്ച് ഡൽഹി സെക്രട്ടറിയറ്റിലേക്ക് എസ്‌എഫ്‌ഐ സംഘടിപ്പിച്ച മാർച്ചിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. കുടുതലും പെൺകുട്ടികളാണ് അണിനിരന്നത്. ഡൽഹിയിലെ വിവിധ സർവകലാശാലകളിലെയും കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർഥികളുടെ രോഷം മാർച്ചിൽ പ്രകടമായി.
സെപ്‌തംബറിൽ മാത്രം പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 13 സ്‌ത്രീകളാണ് ഡൽഹിയിൽ ലൈംഗികാതിക്രമത്തിന് ഇരയായത്. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമം ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ കൈക്കൊള്ളണമെന്ന് സർക്കാരിനോട് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.
കാന്പസുകളിലും സമീപപ്രദേശങ്ങളിലും സിസിടിവി, തെരുവുവിളക്ക്, പിങ്ക് ബൂത്ത് എന്നിവ സ്ഥാപിക്കണം, ലൈംഗികാതിക്രമ കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കാലതാമസമുണ്ടാകരുത് തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവെച്ചു. ഡൽഹി സർക്കാർ പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രദീപ് തയാലിന് ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി.









0 comments