ad
Deshabhimani

ലോകത്തെ വീണ്ടും കോളനിയാക്കാനുള്ള അമേരിക്കൻ നീക്കത്തിനടിമപ്പെട്ട് മോദി സർക്കാർ; മാർച്ച് 10ന് എസ്എഫ്ഐ പ്രതിഷേധം

SFI.jpg
വെബ് ഡെസ്ക്

Published on Mar 09, 2026, 06:11 PM | 1 min read

ന്യൂഡൽഹി: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ സാമ്രാജ്യത്വ കടന്നുകയറ്റത്തിലും, ഇതിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയുടെ പരമാധികാരം പണയപ്പെടുത്തുന്നതിലും പ്രതിഷേധിച്ച് മാർച്ച് 10ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ എസ്എഫ്ഐ.


'ലോകത്തെ വീണ്ടും കോളനിയാക്കാനുള്ള നീക്കങ്ങൾക്കെതിരെ അണിനിരക്കുക' എന്ന മുദ്രാവാക്യമുയർത്തി രാജ്യത്തെ ക്യാമ്പസുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ അഴിച്ചുവിട്ട യുദ്ധം പശ്ചിമേഷ്യയെ കടുത്ത അശാന്തിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി.


183 വിദ്യാർത്ഥിനികൾ ഉൾപ്പെടെ ആയിരക്കണക്കിന് നിരപരാധികളെയാണ് സാമ്രാജ്യത്വ ശക്തികൾ കൊന്നൊടുക്കിയത്. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെ ബോംബാക്രമണം നടത്തിയതിന് പുറമെ, ഇന്ത്യൻ സമുദ്രത്തിൽ വെച്ച് ഇറാനിയൻ കപ്പലായ ഐറിസ് ദേന തകർത്ത് 85 സൈനികരെയും കൊലപ്പെടുത്തി.


ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യമായിട്ടും ഈ കടന്നാക്രമണത്തെ അപലപിക്കാൻ മോദി സർക്കാർ ഭയപ്പെടുന്നത് ലോകസമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ തകർക്കുന്നതാണെന്ന് എസ്എഫ്ഐ വിമർശിച്ചു. പലസ്തീനിൽ വംശഹത്യ നടത്തുന്ന സയണിസ്റ്റ് ഭരണകൂടവും ട്രംപ് നയിക്കുന്ന അമേരിക്കയും ചേർന്ന് ലോകത്തെ ഒരു യുദ്ധക്കളമാക്കാനാണ് ശ്രമിക്കുന്നത്.


സ്വന്തം രാജ്യത്തെ തകരുന്ന മുതലാളിത്ത വ്യവസ്ഥയെ മറച്ചുപിടിക്കാനാണ് അമേരിക്ക മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്നത്. ഇതിന് മുൻപിൽ ഇന്ത്യയുടെ വിദേശനയം അടിയറവ് വെക്കുന്ന സമീപനമാണ് മോദിയുടേത്.


റഷ്യയിൽ നിന്ന് പെട്രോൾ വാങ്ങുന്നതിൽ ഉൾപ്പെടെ അമേരിക്കയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിലൂടെ ഇന്ത്യയുടെ സ്വയംഭരണാധികാരം മോദി പണയപ്പെടുത്തിയിരിക്കുകയാണെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.


സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യമുള്ള ഇന്ത്യയെ അമേരിക്കയുടെ കാൽക്കീഴിലാക്കാനുള്ള നീക്കങ്ങൾക്കെതിരെ വിദ്യാർത്ഥി സമൂഹം രംഗത്തിറങ്ങണമെന്ന് എസ്എഫ്ഐ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി സ്രിജൻ ഭട്ടാചാര്യ എന്നിവർ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home