'കുട്ടിക്കാലത്ത് ആറുപേർ ലൈംഗികമായി ഉപദ്രവിച്ചു'; തുറന്നു പറഞ്ഞ് വരലക്ഷ്മി ശരത്കുമാർ

ചെന്നൈ: കുട്ടിക്കാലത്ത് തന്നെ ആറുപേർ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് തുറന്നു പറഞ്ഞ് തമിഴ് - തെലുങ്ക് അഭിനേത്രി വരലക്ഷ്മി ശരത്കുമാർ. ഒരു തമിഴ് റിയാലിറ്റി ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. റിയാലിറ്റി ഷോയിലെ മത്സരാർഥി ലൈംഗിക അതിക്രമം നേരിട്ട അനുഭവം തുറന്നു പറഞ്ഞപ്പോൾ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സമാനമിയി താനും അതിക്രമം നേരിട്ടിട്ടുണ്ടെന്ന കാര്യം വരലക്ഷ്മി അറിയിച്ചത്.
"നിന്റെ കഥ എന്റേതുതന്നെയാണ്. കുട്ടിക്കാലത്ത് എന്നെ പരിചയക്കാരുടെ അടുത്താക്കിയാണ് അച്ഛനും അമ്മയും ജോലിക്കു പോയിരുന്നത്. അപ്പോൾ എന്നെ ആറോളം പേർ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. എനിക്ക് മക്കളില്ല, പക്ഷെ കുട്ടികളെ ഗുഡ് ടച്ചിനെതക്കുറിച്ചും ബാഡ് ടച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്നാണ് എല്ലാ മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് "- വരലക്ഷ്മി പറഞ്ഞു.
തമിഴ്, മലയാളം, കന്നട, തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവമാണ് വരലക്ഷ്മി ശരത്കുമാർ. നടൻ ശരത് കുമാറിന്റെയും ഛായയുടെയും മകളാണ്.








0 comments