ad
Deshabhimani

രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് അപകടം; 3 മരണം, നിരവധി പേർ കുടുങ്ങി

rajastan building collapse
വെബ് ഡെസ്ക്

Published on Feb 08, 2026, 08:09 AM | 1 min read

ജയ്പൂർ : രാജസ്ഥാനിലെ കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് അപകടം. മൂന്ന് പേർ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കോട്ട തൽവണ്ടി പ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തകർന്നുവീണ കെട്ടിടത്തിൽ ഒരു റസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നതായാണ് വിവരം. പൊലീസും അ​ഗ്നിശമന സേനയും സ്ഥലത്ത് രക്ഷാപ്രവർത്തകരും തുടരുകയാണ്. പരിക്കേറ്റ ഒമ്പത് പേരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടം തകർന്നുവീണ സമയത്ത് ചില ഉപഭോക്താക്കളും ജീവനക്കാരും റസ്റ്റോറന്റിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home