കടുവയുടെ പല്ലും നഖങ്ങളുമായി രണ്ടുപേര്‍ പിടിയിൽ

ഹൈദരബാദ്: കടുവയുടെ നഖങ്ങളും പല്ലുകളും വിൽക്കാൻ ശ്രമിക്കുന്നതിനിടെ വന്യജീവി കടത്തു സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഹൈദരാബാദ് സോണൽ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
നമ്പള്ളിയിലെ ഗ്രേ മാർക്കറ്റിൽ കുടവയുടെ ശരീര ഭാഗങ്ങൾ വിൽപ്പനയ്ക്ക് വച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. അറസ്റ്റിലായവരിൽ ഒരാളുടെ ഒരു ബാക്ക്പാക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.
പരിശോധനയിൽ ഏഴ് കടുവ നഖങ്ങളും മൂന്ന് കോമ്പല്ലുകളും കണ്ടെത്തി.പിടിച്ചെടുത്ത വസ്തുക്കൾ കടുവയുടേതാണെന്ന് പ്രാഥമിക വിലയിരുത്തലിൽ തിരിച്ചറിഞ്ഞതായി ഡിആര്‍ഐ അധികൃതര്‍ പറഞ്ഞു.
കടത്തുകാരെയും കണ്ടെടുത്ത വസ്തുക്കളും കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി തെലങ്കാന സംസ്ഥാന വനം വകുപ്പിന് കൈമാറി.
ഇരുവര്‍ക്കും കടുവ വേട്ട സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുന്നു.










0 comments