ഗോവ ഷിർഗാവ് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറ് മരണം

PHOTO CREDIT: X
പനാജി: ഗോവയിലെ ഷിർഗാവ് ക്ഷേത്രത്തിൽ വാർഷിക ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് ആറ് പേർ മരിച്ചു. 50 ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ക്ഷേത്ര ഘോഷയാത്രയ്ക്കിടെ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്ന് സ്ഥലത്ത് തിക്കും തിരക്കും അനുബവപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.









0 comments