ad
Deshabhimani

കേന്ദ്രത്തിന് തിരിച്ചടി ; ഉച്ചയ്ക്ക് മുന്‍പ് മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി

supreme court  Image Credit : wikimedia commons
വെബ് ഡെസ്ക്

Published on Jul 23, 2026, 12:46 PM | 1 min read

ന്യൂഡൽഹി : ജന്തർ മന്ദറിലെ വിദ്യാർഥി - യുവജനപ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിന്റെ ഭാ​ഗമായി ഡൽഹി മെട്രോ സ്റ്റേഷൻ അടച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി സുപ്രീം കോടതി. ഉച്ചയ്ക്ക് മുൻപ് മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.


മെട്രോ സ്റ്റേഷൻ അടച്ചിട്ടതിലൂടെ അഭിഭാഷകരും കോടതിയിലെ ജീവനക്കാരും ബുദ്ധിമുട്ട് നേരിടുന്നുെവന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് കോടതിയില്‍ അറിയിച്ചിരുന്നു. . ഈ ആശങ്ക പരി​ഗണിച്ചാണ് കോടതിയുടെ നിർദേശം. ബാർ അസോസിയേഷന്റെ ആവശ്യം പരി​ഗണിച്ച ചീഫ് ജസ്റ്റിസ് വിഷയം മെട്രോ അധികൃതരുമായി ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉച്ചയ്ക്ക് മുൻപ് തീരുമാനമുണ്ടായില്ലെങ്കിൽ താൻ നേരിട്ട് ഇടപെടുമെന്നും അറിയിച്ചു.


16 മെട്രോ സ്റ്റേഷനുകളാണ് കേന്ദ്ര നിർദേശപ്രകാരം ഡൽഹി മെട്രോ കോർപ്പറേഷൻ അടച്ചുപൂട്ടിയത്. ലോക് കല്യാൺ മാർഗ് , രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, രാമകൃഷ്ണ ആശ്രമം മാർഗ്, ബരാഖംഭ റോഡ്, സുപ്രീം കോടതി, സേവാതീർത്ഥം, ജനപഥ്, മണ്ടി ഹൗസ്, കേന്ദ്ര സെക്രട്ടേറിയറ്റ്, ഐ.ടി.ഒ, ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥം, ഖാൻ മാർക്കറ്റ്, ജോർ ബാഗ്, ശിവാജി സ്റ്റേഡിയം എന്നിലയാണ് അടച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home